
തിരുവനന്തപുരം
രാജ്യസഭാ സീറ്റിനായുള്ള കളിയിൽ കെ സുധാകരൻ, രമേശ് ചെന്നിത്തല കൂട്ടുകെട്ട് കീഴടങ്ങി. കെ സി വേണുഗോപാലും വി ഡി സതീശനും നീക്കിയ കരുക്കൾ സുധാകരനുള്ള ശക്തമായ പൂട്ടുമായി. മുസ്ലിം, വനിത പ്രാതിനിധ്യം എന്നിങ്ങനെ ഓമനപ്പേരിട്ട് കെ സുധാകരന്റെ നീക്കത്തെ സമർഥമായി മറികടക്കാൻ മറു ഗ്രൂപ്പിനായി. എം ലിജുവിനെ ഒരു കാരണവശാലും രാജ്യസഭയിലേക്ക് അയക്കില്ലെന്നത് കെ സി വേണുഗോപാലിന്റെ തീരുമാനമായിരുന്നു. രാജ്യസഭാ സീറ്റിൽ ചർച്ച തുടങ്ങിയപ്പോൾത്തന്നെ എം ലിജുവിന്റെ പേരാണ് മുന്നിൽവന്നത്. കെ സുധാകരനും രമേശ് ചെന്നിത്തലയും പിന്തുണയ്ക്കുന്നതിനാൽ മറിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ വിശ്വാസം. സി പി ജോൺ, ചെറിയാൻ ഫിലിപ്പ് തുടങ്ങി പേരുകൾ ആദ്യമേ വെട്ടിയിരുന്നു. പ്രായാധിക്യം പറഞ്ഞ് എം എം ഹസ്സൻ, കെ വി തോമസ് തുടങ്ങിയവരെ നീക്കി. പിന്നെയും 12 പേർ സീറ്റിനായി ഇടിച്ചുനിന്നു.
എന്നാൽ, പെട്ടെന്ന് ഹൈക്കമാൻഡ് ശ്രീനിവാസൻ കൃഷ്ണന്റെ പേരാണ് മുന്നോട്ട് വയ്ക്കുന്നത് എന്നൊരു വാർത്തവന്നു. അപ്പോൾത്തന്നെ നേതാക്കൾക്ക് സംഗതി മണത്തു. വേണുഗോപാലിന്റെ താൽപ്പര്യത്തിലാണ് വാർത്ത പരക്കുന്നതെന്നും ലിജുവിനെ വെട്ടുമെന്നും വ്യക്തമായി. ബഹളത്തിനിടയിൽ ജെബി മേത്തറിന്റെ പേര് പൊങ്ങിവരികയായിരുന്നു. ഈ തീരുമാനംകൂടി നടപ്പായതോടെ ‘പാർടി തന്റെ കൈപ്പിടിയിലാക്കും’ എന്ന കെ സുധാകരന്റെ മോഹമാണ് പൊളിഞ്ഞത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]