
തിരുവനന്തപുരം
ഗെയിൽ പൈപ്പ്ലൈൻ പദ്ധതിക്ക് ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരമായി സർക്കാർ നൽകിയത് 372 കോടി. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ കൈമാറിയവർക്ക് നഷ്ടപരിഹാരം നൽകിയതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
പദ്ധതിയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. 20 മീറ്റര്‍ വീതിയില്‍ ആകെ 514 കിലോമീറ്ററാണ് ഏറ്റെടുത്തിരിക്കുന്നത്. 20 മീറ്ററിലുള്ള കൃഷിക്കും പത്തു മീറ്ററിൽ ഭൂമിക്കുമാണ് നഷ്ടപരിഹാരം. 404 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാനായി അനുവദിച്ചിരിക്കുന്നത്. ബാക്കിയുള്ളവർക്ക് രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് പണം വിതരണംചെയ്യും. സിറ്റി ഗ്യാസ് പദ്ധതിയിലൂടെ 8,114 വീടുകളില്‍ 24 മണിക്കൂറും പാചകവാതകം എത്തിക്കുന്നുണ്ട്. 13,498 വീട്ടിൽ കണക്ഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഭൂമി വിട്ടുനൽകിയവർക്ക് മികച്ച നഷ്ടപരിഹാരം ഉറപ്പാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. കുറഞ്ഞ ചെലവിൽ മികച്ച ഇന്ധനം ലഭ്യമാക്കുന്ന പദ്ധതിക്കെതിരെ ആദ്യഘട്ടത്തിൽ തെറ്റിദ്ധാരണകളുണ്ടായിരുന്നു. ജനങ്ങളെ പ്രതിഷേധത്തിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ജനങ്ങളുടെ പിന്തുണയോടെ പദ്ധതി മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]