
ദില്ലി: ഇസ്രയേലിൽ അതിർത്തി കടന്ന് ആക്രമിച്ച ഹമാസിൻറേത് ഭീകരവാദമെന്ന ഇന്ത്യയുടെ നിലപാടിനോട് വിയോജിച്ച് പലസ്തീൻ. ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്നൻ അബു അൽഹൈജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചപ്പോഴാണ് ഇന്ത്യയുടെ നിലപാടിനെ വിമർശിച്ചത്. പലസ്തീനിൽ അധിനിവേശം നടത്തുന്ന ഇസ്രേയലാണ് ഭീകരവാദികളെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീൻ ജനത നടത്തുന്നത് പ്രതിരോധമാണെന്നും ഇന്ത്യ പക്ഷം പിടിക്കരുതെന്ന് പലസ്തീൻ അംബാസഡർ ആവശ്യപ്പെട്ടു. പലസ്തീനെ പിന്തുണയ്ക്കുന്നതിൽ ലോകത്തെ നയിച്ചത് ഇന്ത്യയാണ്. മഹാത്മാ ഗാന്ധിയുടെ നയം ഇന്ത്യ തുടരുകയാണ് വേണ്ടത്. പരമാധികാര പലസ്തീൻ വേണം എന്ന നയം ഇന്ത്യ ആവർത്തിച്ചത് കണ്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥത യുദ്ധം അവസാനിപ്പിക്കുന്നതിന് അംഗീകരിക്കാമെന്നും പലസ്തീൻ വ്യക്തമാക്കി.
നെതന്യാഹുവുമായും ഗൾഫ് രാജ്യങ്ങളുമായും മോദി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധ കുറ്റകൃത്യത്തിൽ നിന്ന് ഇസ്രയേലിനെ മോദി പിന്തിരിപ്പിക്കണം. ഗാസയിലെ ജനങ്ങൾ തുറന്ന ജയിലിലാണ് കഴിയുന്നത്. വെടിനിർത്തലിന് മഹ്മൂദ് അബ്ബാസ് കഠിനാദ്ധ്വാനം ചെയ്യുകയാണ്. ഹമാസുമായും പലസ്തീൻ അതോറിറ്റി സമ്പർക്കത്തിലാണ് തങ്ങളെന്നും അംബാസഡർ വ്യക്തമാക്കി.
Last Updated Oct 14, 2023, 7:21 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]