
നീരജ് ചോപ്ര ലോകത്തിലെ മികച്ച പുരുഷ അത്ലറ്റിനായുള്ള പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആദ്യമായാണ് മികച്ച അത്ലറ്റിനായുള്ള പുരസ്കാരത്തിന്റെ നോമിനേഷന് പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം ഇടംപിടിക്കുന്നത്.ലോക അത്ലറ്റിക്സ് ബോഡി പ്രഖ്യാപിക്കുന്ന അവാര്‍ഡിനുള്ള 11 അംഗ ചുരുക്കപ്പട്ടികയിലാണ് നീരജ് ചോപ്ര ഇടം നേടിയത്.(neeraj chopra nominated for mens world athlete)
ഷോട്ട്പുട്ട് ലോക ചാമ്പ്യന്‍ റയാന് ക്രൗസറും പോള്‍വോള്‍ട്ട് താരം മോണ്ടോ ഡുപ്ലാന്റിസും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ചാമ്പ്യനായ മൊറോക്കന്‍ താരം സൂഫിയാന് എല്‍ ബക്കാലിയും നീരജിനൊപ്പം നോമിനേഷന് ലിസ്റ്റിലുണ്ട്.
1500 മീറ്റര്‍-5000 മീറ്റര്‍ ചാമ്പ്യനായ നോര്‍വേയുടെ ജേക്കബ് ഇങ്കെംബ്രിറ്റ്സണ്‍, ലണ്ടന്‍-ചിക്കാഗോ മാരത്തോണ്‍ വിജയിയായ കെനിയയുടെ കെല്‍വിന്‍ കിപ്റ്റം, ഡെക്കാലോണ്‍ ലോക ചാമ്പ്യന്‍ കാനഡയുടെ പിയേഴ്സ് ലെപേജ്.
100 മീറ്റര്‍-200 മീറ്റര്‍ ലോക ചാമ്പ്യനായ അമേരിക്കയുടെ നോഹ ലൈല്‍സ്, 20-35 കിലോമീറ്റര്‍ റേസ് വാക്ക് ലോക ചാമ്പ്യനായ സ്പെയിനിന്റെ അല്‍വാരോ മാര്ട്ടിന്, ലോങ് ജമ്പ് ചാമ്പ്യനായ ഗ്രീക്ക് താരം മില്‍റ്റിയാഡിസ് ടെന്റാഗ്ലോ, 400 മീറ്റര്‍ ഹര്‍ഡില്‍സ് ചാമ്പ്യന്‍ നോര്‍വേയുടെ കാര്‍സ്റ്റണ്‍ വാര്‍ഹോം എന്നിവരും ലോക അത്ലറ്റിനായുള്ള പുരസ്കാരത്തിന് മത്സരിക്കാനുണ്ട്.
പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഇനത്തില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡലോടെ നീരജ് ഈ സീസണിന് അവസാനം കുറിച്ചിരുന്നു. ഹാങ്ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സീസണിലെ മികച്ച ദൂരമായ 88.88 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. സീസണില്‍ ലുസൈല്‍ ഡയമണ്ട് ലീഗിലും ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും നീരജ് സ്വര്‍ണം നേടിയിരുന്നു.
Story Highlights: neeraj chopra nominated for mens world athlete
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]