
‘മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ്’ എന്നാണ് പള്ളിയുടെ പേരെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ആർകിടെക്ട് ഇമ്രാൻ ശെയ്ഖ് ആണ് രൂപകൽപനക്കു പിന്നിൽ. 4500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരേസമയം ഒൻപതിനായിരം വിശ്വാസികൾക്ക് പ്രാർത്ഥിക്കാൻ സാധിക്കും വിധത്തിലാണ് പള്ളി നിർമിക്കുക. കഴിഞ്ഞദിവസം മുംബൈയിലെ രംഗ് ശാരദ ഹാളിൽ നടന്ന ചടങ്ങിലാണ് പള്ളിയുടെ രൂപകൽപനയും പേരും അനാവരണം ചെയ്തത്. ചടങ്ങിൽ വിവിധ മുസ്ലിം നേതാക്കളും പണ്ഡിതരും പങ്കെടുത്തു.
സുപ്രിംകകോടതി വിധി വന്ന് നാലുവർഷത്തിനു ശേഷമാണ് പള്ളിയുടെ കാര്യങ്ങൾക്ക് ചലനമുണ്ടാവുന്നത്. പള്ളിയുടെ പേരിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനമായത്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ പിൻഗാമികളായ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നീ നാല് ഖലീഫമാരുടെയും പേരിലായിരിക്കും പള്ളിയുടെ അഞ്ച് കവാടങ്ങൾ അറിയപ്പെടുക. രാജ്യത്തെ ഏറ്റവും വലിയ മസ്ജിദാകും ഇതെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അയോധ്യയിൽനിന്നും 25 കിലോമീറ്റർ അകലെയുള്ള ദാനിപൂരിലെ അഞ്ച് ഏക്കർ സ്ഥലത്താണ് പള്ളി പണിയുക. നേരത്തെ തീരുമാനിച്ച പ്ലാനിന് വിവിധ കോണുകളിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്നതിനാലാണ് പുതിയ രൂപകൽപ്പന തയ്യാറാക്കിയതെന്ന് യു.പി സുന്നി വഖഫ് ബോർഡ് ചെയർമാനും ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ചെയർമാനുമായ സുഫർ അഹമ്മദ് ഫാറൂഖി പറഞ്ഞു. മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മിഷൻ മുൻ ചെയർമാനും ബി.ജെ.പി നേതാവുമായ ഹാജി അറഫാത്ത്, ആർക്കിടെക്ട് ഇമ്രാൻ ഷെയ്ഖ്, അഭിനേതാക്കളായ റാസ മുറാദ്, ഷഹ്സാദ് ഖാൻ, വിവിധ മുസ്ലിം സംഘടനാ നേതാക്കൾ, വിവിധ പള്ളികളുടെ തലവൻമാരും ഖാദിമാരും പങ്കെടുത്തു.