
തൃശൂർ: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള തൃശൂർ ജൻ ശിക്ഷൺ സൻസ്ഥാന്റെ ആഭിമുഖ്യത്തിൽ കോഴ്സ് പൂർത്തിയാക്കിയ 900 കുട്ടികൾക്ക് കൗശൽ ദീഷിത് സമാരോഹിന്റെ ഭാഗമായി കെോൺവൊക്കേഷൻ സെറിമണി നടത്തി. അയ്യന്തോൾ ജില്ലാ ആസൂത്രണ ഭവനിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ് ഡയറക്ടർ സുധ സോളമൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം പ്രിൻസ്, വ്യവസായ വകുപ്പ് ജനറൽ മാനേജർ ഷീബ, ബോർഡ് അംഗം മോസസ് ടിക്കോ, ജെ.എസ്.എസിലെ ടി.കെ. സഖി, ശ്രീക്കുട്ടി മൂത്തേടത്ത്, ദീപ, വിന്യ വിനിഷ എന്നിവരും റിസോഴ്സ് പേഴ്സൺമാരും പങ്കെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]