
കൊച്ചി> ഓടുപൊളിച്ച് ഇറങ്ങിവന്നയാളല്ല താനെന്നും 22-ാം വയസ്സിൽ വാർഡ് പ്രസിഡന്റായി വന്നയാളാണെന്നും കെ വി തോമസ്. രാജ്യസഭാ സീറ്റ് ചോദിച്ച് ഡൽഹിയിൽപോയെന്ന തരത്തിൽ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ പാർടിക്കാണ് ദോഷമെന്നും അദ്ദേഹം ചാനലുകളോടു പറഞ്ഞു.
മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾക്കാണ് ഡൽഹിയിൽ പോയത്. താരിഖ് അൻവറിനെ തിരുവനന്തപുരത്ത് കണ്ടതിന്റെ തുടർച്ചയായാണ് ഡൽഹിയിൽ കണ്ടത്. സീറ്റ് ചോദിച്ച് പോയെന്ന തരത്തിൽ പാർടിക്കകത്തുള്ളവർപോലും നടത്തുന്ന പ്രചാരണങ്ങൾ വല്ലാതെ വേദനിപ്പിച്ചു. പാർടിയിൽ പറയേണ്ടത് പുറത്തു പറഞ്ഞാൽ ക്ഷീണം പാർടിക്കാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലേക്ക് കെ വി തോമസിനെ പരിഗണിക്കുന്നുവെന്ന വാർത്തപോലും പാർടി പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്ന യൂത്ത് കോൺഗ്രസ് പ്രമേയവും സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന പ്രചാരണവും സൂചിപ്പിച്ചാണ് കെ വി തോമസ് പ്രതികരിച്ചത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]