
മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്നതിനിടെ നടൻ സിദ്ധിഖ് പങ്കുവച്ച വീഡിയോ ശ്രദ്ധനേടുന്നു. മമ്മൂട്ടിയുടെ ഒരു പഴയകാല ഇന്റർവ്യു വീഡിയോ ആണ് സിദ്ധിഖ് പങ്കുവച്ചിരിക്കുന്നത്. ഇതിൽ തന്റെ പുകവലി ശീലത്തെയും പിന്നെ അത് മാറിയതിനെ കുറിച്ചും മമ്മൂട്ടി പറയുന്നു.
“എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കാര്യം തള്ളിക്കളഞ്ഞത് പുകവലിയാണ്. എനിക്ക് ഇഷ്ടമായിരുന്നു പുകവലി. പത്ത് പതിനഞ്ച് വർഷമായി കാണും. പുകവലിക്കുന്നത് എനിക്ക് ഇഷ്ടമാണ് പക്ഷേ.. പുകവലി എനിക്ക് മാത്രമല്ല ആർക്കും നല്ലതല്ല. ശാരീരികമായി. ശരീരത്തിന് ഇഷ്ടമില്ലാത്ത കാര്യമാണ് ശരീരത്തോട് അഭിപ്രായം ചോദിക്കാതെ നമ്മൾ കടത്തിവിടുന്നത്. നമുക്ക് ജീവിക്കാൻ പുക വേണ്ടല്ലോ. ആഹാരപദാർത്ഥങ്ങൾ മതിയല്ലോ. പുകവലി മാറ്റിയത് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ടല്ല. നമുക്കത് നല്ലതല്ലെന്ന് തോന്നി. പുകവലി എനിക്ക് ഹാനീകരം അല്ലെങ്കിൽ കൂടി മറ്റുള്ളവരുടെ ആരോഗ്യത്തിന് ഹാനീകരമാണ്. എന്നെ കുറച്ച് പേരെങ്കിലും അനുകരിക്കാതിരിക്കില്ല. അപ്പോൾ ഞാൻ സിഗരറ്റ് വലിക്കുന്നത് അവരെ സ്വാധീനിക്കും. അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി”, എന്നാണ് മമ്മൂട്ടി പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലേതാണ് ഈ വീഡിയോ.
അതേസമയം, ഭ്രമയുഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. രാഹുല്‍ സദാശിവന് ആണ് സംവിധാനം. അര്ജുന് അശോകന്, സിദ്ധാര്‍ത്ഥ് ഭരതന് തുടങ്ങിവരാണ് മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്. ഹൊറല്‍ മൂഡിലുള്ള ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് എത്തുന്നതെന്നാണ് വിവരം. ബസൂക്ക, കാതല്‍ തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍. ജ്യോതികയാണ് കാതലിലെ നായിക. ഈ ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
’50കോടി അല്ലടാ..70 കോടിയായി’; ‘കണ്ണൂര്‍ സ്ക്വാഡ്’ സന്തോഷവുമായി ശബരീഷ്- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
Last Updated Oct 12, 2023, 10:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]