

കരുവന്നൂര്‍ സഹകരണബാങ്കില്‍ മംഗല്യനിധി നിക്ഷേപത്തിന്റെ പേരിലും തട്ടിപ്പ്; 17.41 ലക്ഷം പെരുപ്പിച്ചുകാണിച്ച് പലിശ നല്‍കിയത് 1.74 കോടി ; പലിശയിനത്തില്‍ വന്ന അധികതുക തട്ടിപ്പിന് നേതൃത്വം നല്കിയവര് പങ്കിട്ടെടുത്തു ; പത്തിരട്ടിയാണ് അധികമായി കാണിച്ച് കള്ളക്കണക്കുണ്ടാക്കിയത്
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്കില്‍ 17.41 ലക്ഷം നിക്ഷേപം പെരുപ്പിച്ചുകാണിച്ച് പലിശ നല്‍കിയത് 1.74 കോടി. വീട്ടമ്മമാരില്‍നിന്ന് മക്കളുടെ വിവാഹസമയത്ത് പിന്‍വലിക്കുന്നതിനായി ചെറിയ ഗഡു നിക്ഷേപങ്ങളായി സ്വീകരിച്ച മംഗല്യനിധിയിലെ 17.41 ലക്ഷം രൂപയ്ക്കാണ് 2018-19 സാമ്പത്തികവര്‍ഷം പലിശയിനത്തില്‍ 1.74 കോടി നല്‍കാനുണ്ടെന്ന് കാണിച്ചതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.
വിവാഹാവശ്യത്തിന് നല്കുന്ന വായ്പകൂടി മംഗല്യനിധിയാണെന്നു കാണിച്ചാണ് ഈ തട്ടിപ്പ് നടത്തിയത്. പലിശയിനത്തില്‍ വന്ന അധികതുക തട്ടിപ്പിന് നേതൃത്വം നല്കിയവര് പങ്കിട്ടെടുക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ തുകയിലെ അസാധാരണ അന്തരം ചൂണ്ടിക്കാണിച്ച് സഹകരണ ഓഡിറ്റ് വിഭാഗം കണക്കുകള്‍ അവസാനിപ്പിക്കണമെന്ന് നിര്‍ദേശം നല്കിയപ്പോള് മുതലും പലിശയും നല്കിത്തീര്ത്തതായി കാണിച്ച് മംഗല്യനിധി ഇടപാട് ഉടനെ അവസാനിപ്പിച്ചു.
2013-14 സാമ്പത്തികവര്‍ഷം റബ്കോ ഉത്പന്നങ്ങള്‍ വിറ്റതിലൂടെ രണ്ടു സ്ഥാപനങ്ങളില്‍നിന്ന് 83.05 ലക്ഷം കിട്ടാനുണ്ടെന്ന് കണക്കുകാണിച്ചെങ്കിലും സഹകരണവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇത് 83,598 രൂപ മാത്രമാണെന്ന് കണ്ടെത്തി. പത്തിരട്ടിയാണ് അധികമായി കാണിച്ച് കള്ളക്കണക്കുണ്ടാക്കിയത്.
സ്വര്‍ണാഭരണം മാത്രമേ സ്വര്‍ണപ്പണയത്തിന് ഈടായി വാങ്ങാവൂ എന്ന വ്യവസ്ഥ നിലനില്‍ക്കേ 2016-17-ല്‍ സ്വര്‍ണക്കട്ടികള്‍ പണയത്തിന് സ്വീകരിച്ചു.
സാധാരണയായി ബാങ്കുകള്‍ മൊത്തം നിക്ഷേപത്തിന്റെ ഏതാണ്ട് 70 ശതമാനം മാത്രം സ്ഥിരനിക്ഷേപമായി നിലനിര്‍ത്തി ലാഭം വര്‍ധിപ്പിക്കുന്പോള്‍ കരുവന്നൂര്‍ ബാങ്കില്‍ സ്ഥിരനിക്ഷേപം 95 ശതമാനമായിരുന്നു. സ്ഥിരനിക്ഷപം കാലാവധിയാകുമ്പോള്‍ മാത്രമാണ് പിന്‍വലിക്കുക എന്നതിനാല്‍ തട്ടിപ്പുകാര്‍ ഈ തുക അവരുടെ അക്കൗണ്ടിലേക്ക് മാറ്റി ഉപയോഗിക്കുകയായിരുന്നു പതിവ്.
സാധാരണഗതിയില്‍ മുതിര്‍ന്ന പൗരന്മാര്ക്കാണ് അര ശതമാനം അധികപലിശ നല്‍കുകയെന്നിരിക്കെ കരുവന്നൂര്‍ ബാങ്ക്, സ്ഥാപനങ്ങളുടെ പേരിലുള്ള നിക്ഷേപങ്ങളും മുതിര്‍ന്ന പൗരന്മാരുടെ അക്കൗണ്ടിലേക്ക് മാറ്റി ഉയര്‍ന്നപലിശ നല്കി.
2018-19-ല്‍ ജില്ലാ സഹകരണബാങ്കില്‍നിന്ന് 4.25 കോടി വായ്പയെടുത്ത് ഇത് വായ്പ നല്‍കാനായി വിനിയോഗിച്ചുവെന്ന് കാണിച്ചെങ്കിലും യഥാര്‍ഥത്തില്‍ 2.22 കോടി മാത്രമാണ് വായ്പ നല്‍കിയത്. ബാക്കി തുക ബാങ്കിലെ തട്ടിപ്പുകാര്‍ മുക്കി. 2019-20-ല്‍ ബാങ്കിന്റെ റിസര്‍വ് തുകയില്‍ 60 കോടിയാണ് കുറവു കാണിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]