
റിയാദ്: ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു. എറണാകുളം പെരുമ്പാവൂർ തറമറ്റം പരേതനായ അബൂബക്കറിെൻറ ഭാര്യ സുലൈഖ (73) ആണ് മരിച്ചത്. മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ മക്കയിൽ ഖബറടക്കും.
മക്ക കെ.എം.സി.സി വെൽഫെയർ വിഭാഗം ബഷീർ മാനിപുരത്തിെൻറ നേതൃത്വത്തിൽ കെ.എം.സി.സി പ്രവർത്തകർ നടപടിക്രമങ്ങളുമായി രംഗത്തുണ്ട്. മക്കൾ: സഹീറ, സമീന (ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), ഷെറീന (കാലടി സർവകലാശാല ഉദ്യോഗസ്ഥ), ഷമീർ (അധ്യാപകൻ, എസ്.എസ്.എം പോളിടെക്നിക് കോളജ് തിരൂർ). മരുമക്കൾ: എ.എം. ബഷീർ (കുന്നത്തുനാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ്), പി.ഐ. ബഷീർ (പ്രിൻസിപ്പൽ, എസ്.എസ്.എം പോളിടെക്നിക് കോളജ് തിരൂർ), അൻവർ (ബാങ്ക് ഉദ്യോഗസ്ഥൻ), മുഹ്സിന ഷമീർ.
Read Also – പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; പുതിയ എയര്‍ലൈന്‍ വരുന്നു, മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസിന് അനുമതി
ഒറ്റ വിസ, പോകാം ആറ് ഗൾഫ് രാജ്യങ്ങള്‍; ഏകീകൃത ടൂറിസ്റ്റ് വിസ ഉടനെത്തും
ദുബായ്: ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നിലവിൽ വന്നേക്കും. നിർണായക മാറ്റം അടുത്ത വര്‍ഷം ആദ്യം പ്രബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചനകൾ. ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗം തീരുമാനത്തിന് ഏകകണ്ഠമായി അംഗീകാരം നല്‍കിയതോടെയാണിത്.
ഒറ്റ വിസ ഉപയോഗിച്ച് ജിസിസിയിലെ ഏത് രാജ്യവും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്കിനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നിര്‍ദ്ദേശം ജിസിസി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ കൈമാറുന്നതിന് ഡിസംബര്‍ വരെ സമയപരിധി നിശ്ചയിച്ചു. സമഗ്രമായ കരാറില്‍ അടുത്തുതന്നെ എത്താന്‍ കഴിയെമന്നാണ് പ്രതീക്ഷയെന്നും ഒമാൻ ടൂറിസം മന്ത്രി വ്യക്തമാക്കി.
ഒമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിസിസി ടൂറിസം മന്ത്രിമാരുടെ ഏഴാമത് യോഗമാണ് ഏകീകൃത ടീറിസ്റ്റ് വിസക്ക് ഏകകണ്ഠമായി അംഗീകരം നല്‍കിയത്. ഷെങ്കന്‍ വിസ മാതൃകയില്‍ ഏകീകൃത ജിസിസി വിസയാണ് ലക്ഷ്യം. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് യു.എ.ഇ.യും സൗദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയില്‍ വരുന്ന മറ്റു രാജ്യങ്ങള്‍. യാത്രയ്ക്ക് ചെലവ് കുറയുന്നതോടെ ടൂറിസ്റ്റുകൾക്കും ഗുണകരം. രാജ്യങ്ങളുടെ ടൂറിസം വരുമാനവും കൂടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…
Last Updated Oct 12, 2023, 9:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]