
ന്യൂഡൽഹി : രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പുതിയ തീയ്യതി പ്രഖ്യാപിച്ചു. നവംബർ 23നായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. പുതിയ തീയ്യതി അനുസരിച്ച് നവംബർ 25 ആയിരിക്കും തെരഞ്ഞെടുപ്പ്.
ആദ്യം പ്രഖ്യാപിച്ച തീയ്യതിയിൽ വിവാഹത്തിരക്കും മറ്റ് ആഘോഷങ്ങളും ഉണ്ടെന്ന രാഷ്ട്രീയ പാർട്ടികളുടെ അഭ്യർത്ഥന മാനിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീയതി മാറ്റാനുള്ള തീരുമാനം.
ആദ്യം തീരുമാനിച്ച തിയ്യതി ദേവുത്താണി ഏകാദശിയുടെ ദിവസമായിരുന്നു. ഈ ദിവസം മംഗളകരമായ വിവാഹത്തിനു അനുയോജ്യമായ ദിവസമായാണ് കണക്കാക്കുന്നത്. അന്നേ ദിവസം സംസ്ഥാനത്ത് ആയിരക്കണക്കിന് വിവാഹങ്ങൾ ആണ് നടക്കുന്നത്.
ആഘോഷങ്ങളുടെ തിരക്കുകൾ മൂലം വോട്ടർമാരുടെ പങ്കാളിത്തം കുറയാൻ സാധ്യത ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത്.