
നല്ല ചർമ്മസംരക്ഷണ ശീലങ്ങൾ ചർമ്മത്തെ ആരോഗ്യകരവും യുവത്വമുള്ളതുമായി നിലനിർത്താനും അകാല വാർദ്ധക്യം തടയാനും വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കാനും സഹായിക്കുന്നു. കൂടാതെ, നല്ല ചർമ്മസംരക്ഷണ ശീലങ്ങൾ ഒരാളുടെ ആത്മവിശ്വാസവും വർദ്ധിപ്പിക്കും.
ചർമ്മം ആരോഗ്യമുള്ളതായി നിലനിർത്താൻ മികച്ചൊരു ചേരുവകയാണ് നെയ്യ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെക്കാലമായി നെയ്യ് ഉപയോഗിച്ചു വരുന്നു. വരണ്ട ചർമ്മത്തിന് ഒരു മികച്ച മോയ്സ്ചറൈസറാണ് നെയ്യ്. ഇതിൽ ഫാറ്റി ആസിഡുകളും വിറ്റാമിൻ എ, ഡി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കാനും ജലാംശം നൽകാനും സഹായിക്കും.
ചർമ്മത്തിലെ ചുവപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നെയ്യിലുണ്ട്. സോറിയാസിസ്, എക്സിമ തുടങ്ങിയ ത്വക്ക് രോഗങ്ങളുള്ളവർക്ക് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. നെയ്യുടെ മോയ്സ്ചറൈസിംഗ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സൂര്യതാപമേറ്റ ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
അകാല വാർദ്ധക്യം തടയാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് നെയ്യ്. ചർമ്മസംരക്ഷണ ദിനചര്യയിൽ പതിവായി നെയ്യ് ഉൾപ്പെടുത്തുന്നത് നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കും. നെയ്യിലെ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും ചർമ്മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്താൻ സഹായിക്കും.
കാലക്രമേണ നെയ്യ് മിനുസമാർന്നതും മൃദുവായതും കൂടുതൽ യുവത്വമുള്ളതുമായ ചർമ്മത്തിന് കാരണമാകും.
ബാക്ടീരിയയെ നശിപ്പിക്കാനും മുഖക്കുരു ഉണ്ടാകുന്നത് തടയാനും സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നെയ്യിലുണ്ട്.
ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സ്വാഭാവിക തിളക്കം നെയ്യിലുണ്ട്. ഇത് ചർമ്മത്തിന് ഈർപ്പവും പോഷണവും മാത്രമല്ല, ആരോഗ്യകരവും തിളക്കവും നൽകുന്നു. കണ്ണിന് ചുറ്റുമുള്ള കറുപ്പും വീക്കവും കുറയ്ക്കാൻ നെയ്യ് മികച്ചൊരു മാർഗമാണ്. വരണ്ടതും വിണ്ടുകീറിയതുമായ പാദങ്ങൾക്കുള്ള മികച്ച മോയ്സ്ചറൈസർ കൂടിയാണ് നെയ്യ്.
കുറച്ച് തുള്ളി നെയ്യ് വരണ്ട ചർമ്മത്തിൽ പുരട്ടുക.നന്നായി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. വരണ്ട ചർമ്മത്തെ സുഖപ്പെടുത്താൻ നെയ്യ് സഹായിക്കുന്നു.
Last Updated Oct 12, 2023, 10:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]