
തിരുവനന്തപുരം > കളമശ്ശേരിയിൽ കെട്ടിടനിർമ്മാണത്തിനിടെ ഇടിഞ്ഞുവീണ മണ്ണിനടിയിൽപ്പെട്ട് നാല് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ തൊഴിൽവകുപ്പ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് ലേബർ കമ്മീഷണറെ മന്ത്രി വി ശിവൻകുട്ടി ചുമതലപ്പെടുത്തി.
മരണമടഞ്ഞ തൊഴിലാളികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകാൻ മന്ത്രി നിർദ്ദേശം നൽകി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന തൊഴിലാളികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
തൊഴിലിടങ്ങളിലെ അപകടങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]