ഗോവ : സന്തോഷ് ട്രോഫി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെതിരെ കേരളത്തിന് തകർപ്പൻ ജയം. ബെനോളിം സ്പോർട്സ് അതോറിറ്റി ഓഫ് ഗോവ മൈതാനത്തിൽ നടന്ന മത്സരത്തിൽ 3-0 ത്തിനാണ് കേരളത്തിന്റെ ജയം. കേരളം ഗുജറാത്തിനെ തകർത്തത് എതിരില്ലാതെ മൂന്നു ഗോളുകൾക്കാണ് . അക്ബര്‍ സിദ്ദിഖ് ഇരട്ട ഗോളും നായകന് നിജോ ഗില്‍ബര്‍ട്ട് ഒരു ഗോളും നേടി കേരളത്തിന്റെ വിജയ ശില്പി ആയി.
12–ാം മിനിറ്റിലും 33–ാം മിനിറ്റിലുമായിരുന്നു അക്ബറിന്റെ ഗോളുകൾ നേടി. 36–ാം മിനിറ്റിൽ നിജോ കൂടി വലകുലുക്കി. ആദ്യ പകുതിയിൽത്തന്നെ 3–0 ന്റെ ലീഡ് സ്വന്തമാക്കി കേരളം വിജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ കൂടുതൽ സമയം പ്രതിരോധത്തിൽ ശ്രദ്ധിചാണ് കളിച്ചത്. അതുകൊണ്ട് ഗുജറാത്തിന് കൂടുതൽ ഗോൾ നേടാനും കഴിയാതെ വന്നു.