

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; റബ്കോ എം. ഡി ഹരിദാസന് നമ്പ്യാരെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ആര് അരവിന്ദാക്ഷന്റെയും ബാങ്ക് ജീവനക്കാരന് ജില്‍സന്റെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
സ്വന്തം ലേഖിക
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ റബ്കോ എം.ഡി ഹരിദാസന് നമ്പ്യാരെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
റബ്കോയില്‍ നിന്ന് ചില രേഖകളും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തെ റെബ്കോയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസവും ഹരിദാസന് നമ്പ്യാരുടെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രതികളായ സിപിഐഎം കൗണ്‍സിലര്‍ പി ആര് അരവിന്ദാക്ഷന്റെയും ബാങ്ക് ജീവനക്കാരന് ജില്‍സന്റെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കലൂരിലെ പിഎംഎല്‍എ കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കുക.
കരുവന്നൂര്‍ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പി ആര് അരവിന്ദാക്ഷനെയും സി കെ ജില്‍സിനെയുമാണ് കലൂര്‍ പി എം എല്‍ എ കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ 12 ന് കോടതി പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]