
ന്യൂഡൽഹി : ഇസ്രായേൽ പ്രതിരോധ സേനയും ഹമാസ് ഭീകരരും തമ്മിലുള്ള തീവ്രമായ പോരാട്ടത്തിനിടയിൽ, ഇന്ത്യൻ പൗരന്മാരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ‘ഓപ്പറേഷൻ അജയ്’ ആരംഭിച്ചു. തങ്ങളുടെ പൗരന്മാരെ സംഘർഷമേഖലയിൽ നിന്ന് രക്ഷികുകയാണ് ലക്ഷ്യം.കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.
“പ്രത്യേക ചാർട്ടർ ഫ്ലൈറ്റുകളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തി വരികയാണെന്നും പറഞ്ഞു. മടങ്ങാൻ ആഗ്രഹിക്കുന്ന നമ്മുടെ പൗരന്മാർക്ക് ഇസ്രായേലിൽ നിന്ന് മടങ്ങിവരാൻ സൗകര്യമൊരുക്കാൻ #OperationAjay ആരംഭിക്കുന്നു. പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുള്ള നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്, ”എസ് ജയശങ്കർ പറഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]