
മുംബൈ-മകള്‍ ഇറ ഖാന്റെ വിവാഹം ജനുവരി മൂന്നിന് നടക്കുമെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്.വരന് അവള് തെരഞ്ഞെടുത്ത ആളാണ്. ഫിസിക്കല്‍ ട്രെയിനറാണ് അവന്. ഇമോഷണലിയും അവളെ പിന്തുണയ്ക്കുന്ന ആളാണ്. വിഷാദത്തിനെതിരെ പൊരുതുമ്പോള്‍ അവള്‍ക്കൊപ്പം അവനുമുണ്ടായിരുന്നു. അവനെ അവള് തെിരഞ്ഞെടുത്തതില് എന്തായാലും ഞാന്‍ സന്തോഷവാനാണ്. അവരൊന്നിച്ചുണ്ടാകുന്നത് സന്തോഷമാണ്. ആമിര്‍ ഖാന് വ്യക്തമാക്കി. കാമുകന് നുപുറുമായുള്ള ഇറയുടെ വിവാഹം നേരത്തെ തീരുമാനിച്ചിരുന്നതാണ്. സിതാരെ സമീന്‍ പാര് എന്ന ചിത്രത്തിലാണ് ആമിര്‍ ഖാന് ഇനി നായകനാവുന്നത്. എട്ടുവയസുകാരനായ ഉപാന്റെയും അദ്ധ്യാപകന്റെയും കഥ പറയുന്ന ചിത്രം സിതാരെ സമീന്‍ പറിന്റെ രണ്ടാം ഭാഗമാണ്. ലാല്‍ സിംഗ് ഛദ്ദയാണ് ആമിറിന്റേതായി അവസാനം പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]