മണ്ണാർക്കാട്: സൈലന്റ് വാലി ബഫർ സോണിൽ കാട്ടുതീ പടർന്ന സംഭവത്തിൽ വനംമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. തീപിടിത്തം മനുഷ്യ നിർമ്മിതമാണെന്നാണ് റിപ്പോർട്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സൈലന്റ് വാലി ചീഫ് വൈൽഡ് ലൈഫ് വാർഡൻ വിനോദ് കുമാറാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പുണ്ടായ തീപിടിത്തത്തിൽ ഹെക്ടർ കണക്കിന് വനമേഖല കത്തിനശിച്ചിരുന്നു. വനംവകുപ്പിന്റെ മൂന്ന് ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. മണ്ണാർക്കാട് കോട്ടോപ്പാടം പൊതുവപ്പാടം വനമേഖലയിലാണ് തീ പടർന്നത്.
ജനവാസ മേഖലകളിലേക്കും തീപടർന്നിരുന്നു. എന്നാൽ ഇത് നാട്ടുകാർക്ക് അണയ്ക്കാൻ സാധിച്ചു. ഉൾവനത്തിലേക്ക് പടർന്ന തീയാണ് അണയ്ക്കാൻ പാടുപെട്ടത്. മൂന്ന് ദിവസത്തോളം കത്തിപ്പർന്ന തീ വൻതോതിലുള്ള ജൈവസമ്പത്ത് അഗ്നിക്കിരയാക്കിയെന്നാണ് റിപ്പോർട്ട്.
The post സൈലന്റ് വാലി ബഫർ സോണിലെ കാട്ടുതീ; വനംമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]