

വീടിനുള്ളിലിരുന്ന വാഷിംഗ് മെഷീന് പൊട്ടിത്തെറിച്ച് അപകടം ; വീടിന്റെ ഭാഗത്തു നിന്നും വലിയ അളവില്‍ പുക ; നാട്ടുകാരുടെ ഇടപെടൽ വന്‍ ദുരന്തം ഒഴിവായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വീടിനുള്ളിലിരുന്ന വാഷിംഗ് മെഷീന് പൊട്ടിത്തെറിച്ച് അപകടം. വെങ്ങാനൂര്‍ നെല്ലിവിളയില്‍ ബുധനാഴ്ച പകലാണ് സംഭവം നടന്നത്. നെല്ലിവിള സ്വദേശിയായ പ്രദീപിന്റെ വീട്ടിലെ വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്.
സംഭവം നടക്കുമ്പോള്‍ പ്രദീപും കുടുംബവും പുറത്ത് പോയിരിക്കുകയായിരുന്നു. അതിനാൽ വന്‍ ദുരന്തം ഒഴിവായി. വീടിന്റെ ഭാഗത്തു നിന്നും വലിയ അളവില്‍ പുക ഉയരുന്നതു ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഉദ്യോഗസ്ഥര്‍ എത്തുന്നതിനുള്ളില്‍ തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന് തീ അണച്ചു. വാഷിംഗ് മെഷീന് ഓണ്‍ ചെയ്തിട്ടാണ് ഇവർ പുറത്തേക്ക് പോയതെന്നാണ് സൂചന. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]