ഇടുക്കി: സ്വത്ത് തർക്കത്തെ തുടർന്ന് സ്വന്തം മകനേയും ഭാര്യയേും പേരക്കുട്ടികളേയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്. പിതാവ് ഹമീദ് മകനേയും കുടുംബത്തേയും കൊലപ്പെടുത്തിയ ദാരുണ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആസൂത്രിത കൊപാതകമാണെന്നാണ് നാട്ടുകാരും പോലീസും പറയുന്നത്. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്.
കൊലനടത്തിയ ഹമീദും ഇവരോടൊപ്പമാണ് താമസിച്ചത്. രാത്രി ഒരു മണിയോടെയാണ് ഇായാൾ വീടിന് തീയിടുന്നത്.
എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഹമീദ് പുറത്തിറങ്ങി ജനലിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഒരിക്കലും രക്ഷപെടാതിരിക്കാൻ വാതിലും ജനലുകളും പൂട്ടുകയും വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുകയും ചെയ്തു.
ഫൈസലിന്റേയും മക്കളുടേയും മൃതദേഹങ്ങൾ ബാത്ത്റൂമിലാണ് കിടന്നത്. തീപിടിച്ചപ്പോൾ വെള്ളമൊഴിക്കാൻ ഇവർ ബാത്ത്റൂമിലേക്ക് ഓടുകയായിരുന്നുവെന്നാണ് കരുതുന്നത്.
ഷീബയുടെ മൃതദേഹം വാതിലിനടുത്താണ് കിടന്നത്. ഫൈസലിന്റെ മൃതദേഹം രണ്ട് മക്കളേയും കെട്ടിപ്പിടിച്ച നിലയിലായിരുന്നു.
കൊലപാതകം നടത്തിയതിന് ശേഷം ഹമീദ് ഫോണിൽ അയൽവാസിയെ വിളിക്കുകയായിരുന്നു. താൻ കിഴക്കംപാടത്ത് ഉണ്ടെന്നും പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ പോവുകയാണെന്നും പറഞ്ഞു.
തുടർന്ന് നാട്ടുകാരും പോലീസും അങ്ങോട്ട് പോയി ഇയാളെ പിടികൂടുകയായിരുന്നു. കുട്ടികളിലൊരാളാണ് അയൽക്കാരനെ വിവരം അറിയിക്കുന്നത്.
തുടർന്ന് ഓടിയെത്തിയെങ്കിലും വാതിൽ പൂട്ടിയതിനാൽ രക്ഷപെടുത്താനായില്ല. ഹമീദ് വീട്ടിൽ പെട്രോൾ കരുതിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സീമിപ വീടുകളിലേയും വെള്ളം ഹമീദ് ഒഴുക്കി വിട്ടതായാണ് വിവരം. മോട്ടർ അടിയ്ക്കാതിരിക്കാനാണ് വൈദ്യുതി വിച്ഛേദിച്ചത്.
പേടിപ്പെടുത്തുന്ന രീതിയിലാണ് ഹമീദ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. തീ പടരുന്നത് കണ്ട് നാട്ടുകാരെനല്ലാം ഓടിക്കൂടിയപ്പോഴും കയ്യിൽ കരുതിയിരുന്ന പെട്രോൾ കുപ്പി കൂടി വീട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു ഹമീദ്.
മകൻ ഫൈസലിന് എഴുതിക്കൊടുത്ത സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് ഹമീദ് മകനുമായി വഴിക്കിടുമായിരുന്നുവെന്ന് പ്രദേശവാസിയായ രാഹുൽ പറഞ്ഞു. ഈ വൈരാഗ്യം തന്നെയാകാം കൊലപാതകത്തിന് കാരണം.
വീടിന് തീയിട്ട വിവരം കുട്ടികളിൽ ഒരാൾ രാഹുലിനെ ആണ് വിളിച്ച് അറിയിച്ചത്.
തന്റെ വീട്ടിൽ വളർന്ന കുട്ടികളാണ് അവരെന്നും രാഹുൽ പറയുന്നു. The post തീയിടുന്നതിന് മുൻപ് വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു: വീട് പുറത്ത് നിന്നും പൂട്ടി പിതാവ് ഹമീദ്, ഫൈസലിന്റേയും മക്കളുടേയും മൃതദേഹം കെട്ടിപ്പിടിച്ച നിലയിൽ appeared first on .
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]