
തിരുവനന്തപുരം: 2023-24 അധ്യയനവർഷത്തെ ബി.എസ്സി നഴ്സിങ് കോഴ്സിന് മാത്രം സർക്കാർ/സ്വാശ്രയ കോളജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള ഒൺലൈൻ സ്പെഷൽ അലോട്ട്മെന്റ് ഒക്ടോബർ 13ന് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പുതിയ കോളജ് ഓപ്ഷനുകൾ ഒക്ടോബർ 12ന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. മുമ്പ് സമർപ്പിച്ച ഓപ്ഷനുകൾ ഈ അലോട്ട്മെന്റിന് പരിഗണിക്കില്ല. ഒഴിവുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ അലോട്ട്മെന്റിന് മുമ്പ് പ്രസിദ്ധീകരിക്കും.
അലോട്ട്മെന്റ് ലഭിക്കുന്നവർ ഒക്ടോബർ 16, 17 തീയതികളിൽ അതത് കോളജുകളിൽ പ്രവേശനം നേടണം. മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് പിന്നീട് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.