
തിരുവനന്തപുരം: കിലയിൽ 11 അനധികൃത നിയമനങ്ങൾ നടത്തിയ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പിൻവാതിലിലൂടെ ഇഷ്ടക്കാരെ തിരികി കയറ്റിയ ശിവൻകുട്ടി സത്യപ്രതിഞ്ജാ ലംഘനമാണ് നടത്തിയത്. മുൻകൂർ അനുമതി വാങ്ങാതെ നിയമനം പാടില്ലെന്ന 2019ലെ മന്ത്രിസഭാ തീരുമാനമാണ് ശിവൻകുട്ടി തെറ്റിച്ചത്.
ശിവൻകുട്ടി കിലാ ചെയർമാനായിരുന്ന കാലയളവിലെ നിയമനങ്ങൾ എല്ലാം പുനപരിശോധിക്കണം. വഞ്ചിയൂരിലെ ഡിവൈഎഫ്ഐ നേതാവ് സൂര്യ ഹേമൻ്റെ നിയമനത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. വിവിധ മന്ത്രിമാർ നടത്തുന്ന ബന്ധുനിയമനങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമാണ്. അനധികൃതമായി നിയമിച്ച എല്ലാവരെയും ഉടൻ പിരിച്ചുവിടാൻ സർക്കാർ തയ്യാറാവണം.
സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനത്തിന് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണ് പിൻവാതിൽ നിയമനങ്ങൾ വരുത്തി വയ്ക്കുന്നത്. ജോലിക്ക് അർഹരായ യുവാക്കളോടുള്ള കൊടും ചതിയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Read more: കിലെയിലെ പിൻ വാതിൽ നിയമനം; ‘മന്ത്രി ശിവൻ കുട്ടി രാജി വെക്കണം, നിയമനങ്ങൾ റദ്ദാക്കണം’:വിഡി സതീശൻ
അതേസമയം, തൊഴിൽമന്ത്രി ഇടപെട്ട് സ്വന്തം വകുപ്പിൽ ഡിവൈഎഫ്ഐ നേതാവിന് കിലയിൽ അനധികൃത നിയമനം നടത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻ്റ്) പബ്ലിസിറ്റി അസിസ്റ്റൻ്റായി സൂര്യ ഹേമനെ നിയമിക്കാൻ മന്ത്രി വി ശിവൻകുട്ടി നിരന്തര ഇടപെടൽ നടത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ആദ്യം എതിർത്ത ധനവകുപ്പാകട്ടെ, മന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ നിയമനം സാധൂകരിക്കുകയും ചെയ്തു.
തൊഴില്‍ മേഖലയിലെ പഠനം, ഗവേഷണം, പരിശീലനം എന്നിവ ലക്ഷ്യമിടുന്ന തിരുവനന്തപുരത്തെ കിലെയില്‍ 2021 ജനുവരി നാലിനാണ് സൂര്യ ഹേമന് ദിവസവേതനക്കാരിയായി എത്തുന്നത്. ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്ക് കരാര്‍ നിയമനമായി. രണ്ടരമാസം കഴിഞ്ഞ് നിയമനം സാധൂകരിക്കണമെന്നാവശ്യപ്പെട്ട് കിലെയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തൊഴില്‍വകുപ്പിന് കത്ത് നല്കി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദമില്ലാതെയുള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് വകുപ്പ്. മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ അപേക്ഷ ധനവകുപ്പിലേക്കെത്തി. ജൂലൈ ഏഴിന് നടപടി സാധൂകരിക്കാനാകില്ലെന്നും സൂര്യഹേമനെ പിരിച്ചുവിടണമെന്നും ധനവകുപ്പ് വീണ്ടും മറുപടി നല്കി.
Last Updated Oct 11, 2023, 9:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]