മലബാറിലെ ഒരു പാരമ്പര്യ മുസ്ലിം കുടുംബത്തിൽ ജനിച്ചുവളർന്ന ‘വമ്പത്തി’ യായി സ്വാസികയെത്തുന്നു. കോളേജ് വിദ്യാർഥിനിയായും അധ്യാപികയായും രണ്ട് ഗെറ്റപ്പിലെത്തുന്ന ശക്തയായ പെൺകഥാപാത്രത്തിന്റെ അതിജീവനകഥയാണ് ‘വമ്പത്തി’. സ്വാസികയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ലാൽ ബിജോ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വമ്പത്തി’ യുടെ ഷൂട്ടിങ് നവംബർ 28-ന് മലപ്പുറത്ത് ആരംഭിക്കും.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. സിനിമയുടെ പ്രീപ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ഫിലിം ഫോറസ്റ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സൂരജ് വാവ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം പ്രമോദ് കെ. പിള്ളയാണ്.
സംവിധായകൻ ലാൽ ബിജോ, അഷ്റഫ് മുഹമ്മദ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. റഫീഖ് അഹമ്മദ്, ബാബു വെളിപ്പറമ്പ്, വിമൽദേവ് എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് ബിജിപാലാണ്. എഡിറ്റർ -പ്രജേഷ് പ്രകാശ്, പ്രൊഡക്ഷൻ കൺട്രോളർ -ഷാജി പട്ടിക്കര, കല-ദേവൻ കൊടുങ്ങല്ലൂർ, മേക്കപ്പ് -റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം -നിസ്സാർ റഹ്മത്ത്, സ്റ്റിൽസ് -സാസ് ഹംസ, പോസ്റ്റർ ഡിസൈൻ -സ്പെൽ സൗണ്ട് സ്റ്റുഡിയോ, പി.ആർ.ഒ – എ.എസ്. ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]