തിരുവനന്തപുരം: 26 മത് ചലച്ചിത്ര വേദിയിലേക്ക് നടി ഭാവനയുടെ അപ്രതീക്ഷത വരവ് ആഘോഷമാക്കി ജനങ്ങള്‍. ചലച്ചിത്ര മേളയുടെ ആദ്യം പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ ഭാവന ഉണ്ടായിരുന്നില്ല. എന്നാല്‍ അത്ഥിതികളെ ക്ഷണിക്കുന്നതിനിടയില്‍ അക്കാദമി ചെയര്‍മാര്‍ രഞ്ജിത്ത് ഭാവനയെ ക്ഷണിക്കുന്നത്. ഇതോടെ വേദിയില്‍ വന്‍ കരഘോഷം മുഴങ്ങി. ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്റെ മറ്റൊരു പെണ് പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു, എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍.
കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ ഭാവനയെ ബൊക്കെ നല്കി സ്വീകരിച്ചു. പിന്നിട് നിലവിളക്ക് തെളിയിക്കുന്ന ചടങ്ങില്‍ ഒരു തിരി ഭാവനയും തെളിയിച്ചു. മുഖ്യ മന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്.
മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര് ആനില്‍, മേയര്‍ ആര്യ രാജേന്ദ്രന്, അഡ്വ. വികെ പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത്, കെഎസ്എഫ്ഡിസി ചെയര്മാന് ഷാജി എന്‍ കരുണ്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, ഐഎഫ്എഫ്കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേം കുമാര്‍, സെക്രട്ടറി സി അജോയ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. പ്രമുഖ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]