
ന്യൂഡൽഹി: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. . ബുധനാഴ്ച പാകിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് ഷാഹിദ് മരിച്ചെന്നാണ് റിപ്പോർട്ട് വരുന്നത്. ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് അംഗവും 2016 ജനുവരി 2ന് ആരംഭിച്ച പത്താൻകോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്. സിയാൽകോട്ടിൽ നിന്ന് ആക്രമണം ഏകോപിപ്പിച്ചതും ആക്രമണം നടപ്പാക്കാൻ ജെയ്ഷെ ഭീകരരെ പരിശീലനം കൊടുത്ത് പത്താൻകോട്ടിലേക്ക് അയച്ചതും ഷാഹിദ് ആയിരുന്നു.1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ കേസിലും ഷാഹിദ് ലത്തീഫ് മുഖ്യ പങ്ക് വഹിച്ചതായി റിപ്പോർട്ട് ഉണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]