

കള്ളുഷാപ്പിൽചാർജ് ചെയ്യാൻവെച്ച മൊബൈൽ ഫോൺ കാണാതായി; സെയിൽസ്മാനെ ചവിട്ടി തള്ളിയിട്ടു; അശ്ലീല ഭാഷയിൽ തെറിവിളിച്ചു; തലയ്ക്ക് സാരമായി പരിക്കേറ്റ് യുവാവ് ; സംഭവത്തിൽ കേസെടുത്ത് പൊലീസ്
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: കള്ളുഷാപ്പിൽചാർജ് ചെയ്യാൻവെച്ച മൊബൈൽ ഫോൺ കാണാതായതിന് സെയിൽസ്മാനെ ചവിട്ടി തള്ളിയിട്ടു. നിലത്തേക്കുള്ള വീഴ്ചയിൽ തലക്ക് സാരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം പരപ്പ കള്ള് ഷാപ്പിലാണ് സംഭവം നടന്നത്.
സെയിൽസ്മാൻ പരപ്പ പുലിയംകുളം ഞാലിമാക്കൽ ഹൗസിൽ രാജീവനെയാണ് (56) തള്ളിയിട്ടത്. സംഭവവവുമായി ബന്ധപ്പെട്ട് പരപ്പ നെല്ലിയറയിലെ സതീശ് ബാബുവിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രതി കള്ളുഷാപ്പിൽ ചാർജ് ചെയ്യാൻ വെച്ച ഫോൺ കാണാതാവുകയായിരുന്നു. സെയിൽസ്മാനായ രാജീവ് ഇതെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി ആക്രമണം നടത്തിയത്. അശ്ലീല ഭാഷയിൽ തെറിവിളിക്കുന്നതിനിടെ രാജീവൻ ഭയന്ന് കള്ളുഷാപ്പിനകത്തേക്ക് പോയപ്പോൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]