
കൊച്ചി- കേരള മീഡിയ അക്കാദമിയുടെ രണ്ടു വര്‍ഷത്തെ ഇന്ത്യന്‍ മീഡിയ പേഴ്സണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2021-22ലെ അവാര്‍ഡ് ടിവി അവതാരകന് കരണ്‍ ഥാപ്പറിനും 2022-23ലെ അവാര്‍ഡ് എന്‍ഡിടിവി മുന്‍ സീനിയര്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ രവീഷ് കുമാറിനുമാണ്.
2022- 23ലെ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ദ ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര് രാജഗോപാലിനാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയ അവാര്‍ഡുകള്‍ നവംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കുമെന്ന് അക്കാദമി ചെയ്യാന്‍ ആര്. എസ്. ബാബു അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്കറും പങ്കെടുത്തു.
കേരള മീഡിയ അക്കാദമിയുടെ 2022ലെ മാധ്യമ അവാര്‍ഡുകളും പ്രഖ്യാപിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പവുണ് പുരസ്കാരം. മികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരന് നമ്പ്യാര്‍ അവാര്‍ഡ് മാധ്യമം ദിനപത്രത്തിലെ കെ. സുല്ഫിനും മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍. എന്‍. സത്യവ്രതന് അവാര്‍ഡിന് ദീപിക ദിനപത്രം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ് ജോസഫും അര്‍ഹനായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന് അവാര്‍ഡ് മലയാള മനോരമ സ്പെഷ്യല്‍ കറസ്പോണ്ടന്റ് കെ. ജയപ്രകാശ് ബാബുവിനാണ്. മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന് അവാര്‍ഡിന് മാതൃഭൂമി നെടുമങ്ങാട് പ്രാദേശിക ലേഖകന്‍ തെന്നൂര്‍ ബി. അശോക് അര്‍ഹനായി.