ആൻസൺ പോൾ നായകനാകുന്ന ‘താൾ’ എന്ന ചിത്രത്തിന്റെ ടെെറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വേറിട്ട പ്രമേയവുമായി എത്തുന്ന ക്യാമ്പസ് ത്രില്ലറാണ് ചിത്രം. റസൂൽ പൂക്കുട്ടി, എം. ജയചന്ദ്രൻ, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.
നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മാധ്യമ പ്രവർത്തകനായ ഡോ. ജി. കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.
ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രൺജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്, സംഗീതം: ബിജിബാൽ, വരികൾ : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, വസ്ത്രാലങ്കാരം :അരുൺ മനോഹർ, കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ് മല്യ, ഡിസൈൻ: മാമി ജോ, പി ആർ ഓ: പ്രതീഷ് ശേഖർ.
Content Highlights: anson paul romantic thriller movie thal title poster released
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]