

നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ചൊറിച്ചിലും ശ്വാസതടസവും; ഒരാഴ്ചയിലേറെയായി കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി രക്ഷിതാക്കള്‍ ;സ്കൂള്‍ അടച്ചിട്ടു; പകര്‍ച്ച വ്യാധിയെന്ന് സംശയം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറ സര്‍ക്കാര്‍ യുപി സ്കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസതടസവും. പകര്‍ച്ചവ്യാധിയെന്നാണ് സംശയം.
ഒരാഴ്ചയിലേറെയായി കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. ആരോഗ്യ വിഭാഗം സ്കൂളിലെത്തി പരിശോധന നടത്തി. സ്കൂള്‍ അടച്ചിട്ടിരിക്കുകയാണ്. ചൊറിച്ചില്‍ അനുഭവപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറാം ക്ലാസിലെ നൂറോളം കുട്ടികള്‍ക്കാണ് ചൊറിച്ചിലുണ്ടായിരിക്കുന്നത്. അഞ്ച് കുട്ടികള്‍ക്കാണ് ആദ്യം ചൊറിച്ചില്‍ അനുഭവപ്പെട്ടത്. പിന്നീടാണ് കൂടുതല്‍ കുട്ടികളിലേക്ക് ബാധിച്ചത്. ഇതോടെ ക്ലാസ് വൃത്തിയാക്കുകയും കുട്ടികളെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റുകയും ചെയ്തു.
അവധി കൊടുത്ത കുട്ടികളെ അതേ ക്ലാസില്‍ തന്നെ വീണ്ടും പ്രവേശിപ്പിച്ചു. ഇതോടെ വീണ്ടും ചൊറിച്ചില്‍ അനുഭവപ്പെട്ടെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]