
ന്യൂയോര്‍ക്ക്-കുഞ്ഞിനെ നോക്കാന്‍ ഒരാളെ വേണം. എന്നാല്‍, അതിനുവേണ്ട
ഡിമാന്‍ഡുകള്‍ കേട്ടാല്‍ അന്തംവിട്ടു പോകും. യുഎസ്സിലുള്ള ഒരു സ്ത്രീ ബേബിസിറ്ററിന് വേണ്ടി നല്കിയ പരസ്യമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
സ്ത്രീയുടെ ഡിമാന്‍ഡുകള്‍ കേട്ടാല്‍ ആരും അമ്പരന്ന് പോകും. കുഞ്ഞിനെ കുറച്ച് നേരം നോക്കാനുള്ള ഒരാള്‍ക്ക് വേണ്ടി തന്നെയാണോ ഈ പരസ്യം എന്നുപോലും അത് കാണുമ്പോള്‍ നാം ചിന്തിക്കും.
ഈ ജോലിക്ക് മണിക്കൂറിന് ആറ് ഡോളര്‍ ശമ്പളം മാത്രമാണ് നല്‍കുക.
അതിനായിട്ടാണ് ഈ ലോകത്തിലെങ്ങുമില്ലാത്ത ഡിമാന്‍ഡുകളുമായി സ്ത്രീ വന്നിരിക്കുന്നത് എന്ന് ഓര്‍ക്കണം. ഇനി എന്താണ് ഈ വിചിത്രങ്ങളായ ഡിമാന്‍ഡുകള്‍ എന്നല്ലേ? മദ്യപിക്കരുത്, സിഗരറ്റ് വലിക്കരുത് തുടങ്ങി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാകരുത് എന്നത് വരെ ഈ ഡിമാന്‍ഡുകളില്‍ പെടുന്നു.
പരസ്യം ശ്രദ്ധയില്‍ പെട്ടതോടെ നിരവധി ആളുകള്‍ ഇതിനെ വിമര്‍ശിച്ചും പരിഹസിച്ചും മുന്നോട്ട് വന്നു.
നാല് കുട്ടികളെ ദിവസം ആറ് മണിക്കൂര്‍ നോക്കുക എന്നതാണ് ജോലി. അവധി ദിവസങ്ങളിലും മിക്കവാറും ജോലി ചെയ്യേണ്ടി വരും.
ഈ ജോലിക്ക് വേണ്ടി അപേക്ഷിക്കുന്നവര്‍ മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യരുത്. അതുപോലെ അവര്‍ ദേഹത്ത് ടാറ്റൂ ചെയ്തിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യണം.
തീര്‍ന്നില്ല, ജോലിക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അതെല്ലാം ഡിലീറ്റ് ചെയ്യണം. അതിന് കാരണമായി പറയുന്നത് തന്റെ കുട്ടികള്‍ അത് കാണുന്നത് തനിക്ക് ഇഷ്ടമല്ല എന്നാണ്.
2,3,5,7 വയസുള്ള കുട്ടികളെയാണ് പരിചരിക്കേണ്ടത്.
ജോലിക്ക് വരുന്ന ആള് നന്നായി ഭക്ഷണം പാകം ചെയ്യുന്ന ആളും വീട് വൃത്തിയാക്കുന്ന ആളും ആയിരിക്കണം. ബിരുദാനന്തരബിരുദം കഴിഞ്ഞവരെയാണ് കുട്ടികളെ നോക്കാന്‍ വേണ്ടത്.
ഇനി ഇതൊന്നും പോരാ ഈ ജോലിക്ക് വരുന്ന ആള്‍ക്ക് അഞ്ച് പ്രൊഫഷണല്‍ റഫറന്‍സും വേണം. ഇനി ഇതെല്ലാം കഴിഞ്ഞ് ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ അതിന് ശേഷം മയക്കുമരുന്ന് വല്ലതും ഉപയോഗിച്ചിട്ടുണ്ടോ എന്ന് ടെസ്റ്റും ചെയ്യുന്നതായിരിക്കും.
ഏതായാലും ഈ പരസ്യം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.
ഈ ഡിമാന്‍ഡുകളും വച്ച് നടന്നാല്‍ ഈ ജന്മം അവര്‍ക്ക് ഒരു ബേബിസിറ്ററിനെ കിട്ടില്ല എന്ന് പലരും കമന്റ് ചെയ്തു. 2023 October 11 International Baby sitter US Advt social media ഓണ്‍ലൈന്‍ ഡെസ്ക് title_en: A U.S.
mother's ridiculous ad to find a babysitter put on blast …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]