ദില്ലി: ഏകദിന ലോകകപ്പില്‍ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടാനൊരുങ്ങുമ്പോള്‍ രണ്ട് താരങ്ങള്‍ തമ്മിലുള്ള മത്സരം കൂടിയാണ്. അഫ്ഗാന് പേസര്‍ നവീന്‍ ഉള് ഹഖും ഇന്ത്യന്‍ സീനിയര്‍ വിരാട് കോലിയുമാണ് നേര്‍ക്കുനേര്‍ വരിക. ഇരുവരും തമ്മിലുള്ള ശത്രുത ക്രിക്കറ്റ് ആരാധകര്‍ മറന്നുകാണില്ല. നവീന്‍ മറുപടി കൊടുക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഐപിഎല്ലിലെ ഇരുവരുടെയും കൊമ്പുകോര്‍ക്കല്‍ ലോകകപ്പിലും ചര്‍ച്ചയാണ്.
വിരാട് കോലി വിളികളുമായാണ് ബംഗ്ലാദേശിനെ നേരിടാന്‍ ധര്‍മ്മശാലയിലെത്തിയ അഫ്ഗാനിസ്ഥാന് താരം നവീന്‍ ഉള് ഹഖിനെ ആരാധകര്‍ എതിരേറ്റത്. കഴിഞ്ഞ ഐപിഎല്ലില്‍ കോലിയോട് കയര്‍ത്തതൊന്നും മറന്നിട്ടില്ല രാമായെന്ന് കാണികള്‍. ദില്ലിയില്‍ ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ എതിരാളികളെക്കാള്‍ നവീനും കൂട്ടുകാരും കരുതിയിരിക്കേണ്ടതും ഗാലറിയില്‍ നിറയുന്ന പന്ത്രണ്ടാമനെ തന്നെ.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – ലഖ്നൗ സൂപ്പര്‍ ജയന്റ്്സ് മത്സരത്തിനിടെ ആയിരുന്നു കോലിയും നവീനും ആദ്യം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. മത്സര ശേഷം നവീനോടും ലഖ്നൗ മെന്റര്‍ ഗൗതം ഗംഭീറുമായും കോലി കൊമ്പു കോര്‍ത്തതോടെ വിവാദം സീസണിലെ ഹൈലൈറ്റായി. കോലിയാണ് തര്‍ക്കം തുടങ്ങിയതെന്നായിരുന്നു നവീന്റെ നിലപാട്. പിന്നീട് ഇരുതാരങ്ങളുടെയും ആംഗ്യഭാഷയിലുള്ള പ്രതികരണം വിവാദം ആളിക്കത്തിച്ചു. ഇന്ത്യ, അഫ്ഗാന് പോരാട്ടമെത്തുന്പോള് ഇരുതാരങ്ങളും പഴയ വിവാദം മറന്നുകാണുമോ, പോരാട്ടത്തിന് ചൂടാകുമോ കാത്തിരിക്കാം.
നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശുഭ്മാന്‍ ഗില്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഡങ്കിപ്പനിയില്‍ നിന്ന് അദ്ദേഹം മോചിതനയിട്ടില്ല. പകരം ഇഷാന് കിഷന് കളിക്കും. ഓസ്ട്രേലിയക്കെതിരെ ആദ മത്സരത്തില്‍ കിഷന് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. ഒരു സ്പിന്നറെ മാറ്റി മുഹമ്മദ് ഷമിയെ തിരിച്ചെത്തിക്കാനും ടീം മാനേജ്ന്റെ് ആലോചിക്കുന്നുണ്ട്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]