First Published Oct 10, 2023, 3:04 PM IST
ആയുധധാരികളായ ഹമാസ് സംഘം ഇപ്പോഴും ജനവാസ മേഖലകളിലുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സ്ഥിരീകരിച്ചു. മുപ്പത് പേരെ ഹമാസ് ഗാസയിൽ ബന്ദികളാക്കിട്ടുണ്ട്. ബാക്കി നൂറിലേറെ ബന്ദികൾ എവിടെയാണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. വ്യോമാക്രമണം തുടർന്നാൽ ബന്ദികളെ ഓരോരുത്തരെയായി വധിക്കുമെന്നാണ് ഹമാസിന്റെ ഭീഷണി. ആക്രമണം നടന്ന് നാലാം ദിവസവും ഇസ്രയേലിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ ആയിട്ടില്ല.
അതേസമയം ഹമാസിന്റെ ഒളിത്താവളങ്ങൾ ആക്രമിക്കുന്നതിനായി ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഗാസ മുനമ്പിൽ തുടർച്ചയായി ആക്രമണം നടത്തുകയാണ്. ഹമാസിനെ തകർത്തതിന് ശേഷമേ യുദ്ധം നിർത്തൂവെന്ന് ഇസ്രായേൽ വ്യക്തമാക്കിക്കഴിഞ്ഞു. അതിനിടെ, തങ്ങളുടെ സുഹൃത്തുക്കളെ പരിപാലിക്കുന്നുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അമേരിക്ക.
അമേരിക്ക തങ്ങളുടെ ഏറ്റവും ശക്തമായ ബോംബർ വിമാനങ്ങളെ ഇസ്രായേലിന് കൈമാറി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബോയിംഗ് ബി-52 സ്ട്രാറ്റോഫോർട്രസ് എന്നാണ് ഈ ബോംബറിന്റെ പേര്. പതിറ്റാണ്ടുകളായി അമേരിക്കൻ വ്യോമസേനയുടെ ഭാഗമായ ഈ ബോംബറുകള്‍ സാധാരണ ബോംബർ അല്ല. അത് ഏതെങ്കിലും സ്ഥലത്ത് ബോംബ് വർഷിക്കാൻ തുടങ്ങിയാൽ, ആ പ്രദേശം ശ്മശാനമായി മാറും എന്നുറപ്പാണ്. അതിന്റെ ശക്തിയും ബോംബുകളുടെ പ്രഹര ശേഷിയും വളരെ ഉയർന്നതാണ്.
ഈ കാറുകളുടെ ദൃശ്യങ്ങള്‍ ഞെട്ടിക്കും, ഹമാസ് ആദ്യം പ്രത്യക്ഷപ്പെട്ട ഇടം പ്രേതസിനിമയേക്കാള്‍ ഭയാനകം!
ബി-52 സ്ട്രാറ്റോഫോർട്രസ് പ്രവർത്തിപ്പിക്കുന്നതിന് അഞ്ച് പേർ ആവശ്യമാണ്. പൈലറ്റ്, കോ-പൈലറ്റ്, വെപ്പൺ സിസ്റ്റം ഓഫീസർ, നാവിഗേറ്റർ, ഇലക്ട്രോണിക് വാർഫെയർ ഓഫീസർ എന്നിവരാണ് ഇതില്‍ ഉണ്ടാകുക. 159.4 അടി നീളമുള്ള ഈ വിമാനത്തിന്റെ ചിറകുകൾക്ക് 185 അടി നീളമുണ്ട്. ഈ വിമാനത്തിന് 40.8 അടി ഉയരമുണ്ട്. ബോയിംഗ് കമ്പനിയാണ് ഇത് നിർമ്മിച്ചരിക്കുന്നത്.
പറക്കുമ്പോൾ 2.21 ലക്ഷം കിലോഗ്രാം ഭാരം ഉയർത്താൻ ഇതിന് കഴിയും. ഒറ്റയടിക്ക് 1.81 ലക്ഷം ലിറ്റർ ഇന്ധനം ശേഖരിക്കാനും കഴിയും. ഈ വിമാനത്തിന് എട്ട് എഞ്ചിനുകളാണുള്ളത്. അത് ഭയങ്കരമായ ഊർജ്ജം നൽകുന്നു. മണിക്കൂറിൽ 1050 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. സാധാരണയായി ഇത് മണിക്കൂറിൽ 819 കിലോമീറ്റർ വേഗതയിലാണ് പറക്കുന്നത്.
14200 കിലോമീറ്ററാണ് ഇതിന്റെ യുദ്ധപരിധി. ഒരേ സമയം 16,000 കിലോമീറ്ററിലധികം പറക്കാൻ ഇതിന് കഴിയും. ഈ വിമാനം പരമാവധി 50000 അടി ഉയരം വരെ പറന്നെത്തുന്നു. 20 എംഎം എം61 വൾക്കൻ റിവോൾവിംഗ് പീരങ്കിയാണ് ഈ വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.
ഇതുകൂടാതെ 32,000 കിലോഗ്രാം ഭാരമുള്ള ബോംബുകളും ഈ വിമാനത്തിൽ സൂക്ഷിക്കാം. ബോംബുകൾ, മിസൈലുകൾ, കുഴിബോംബുകൾ എന്നിവയുടെ മിശ്രിതവും ഉപയോഗിക്കാാൻ സാധിക്കും. ശത്രു കപ്പലുകൾ, മിസൈലുകൾ, റോക്കറ്റുകൾ, ഹെലികോപ്റ്ററുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന അത്യന്താധുനിക ഏവിയോണിക്സ് സംവിധാനങ്ങൾ ഈ ബോംബറില്‍ സജ്ജീകരിച്ചിരിക്കുന്നു. അതിനാൽ ശരിയായ സമയത്ത് ആക്രമിക്കാനോ രക്ഷപ്പെടാനോ കഴിയും.
ബി-52 സ്ട്രാറ്റോഫോർട്രസിന്റെ പൊതുവായ ചില സവിശേഷതകൾ
നീളം: 159 അടി 4 ഇഞ്ച്.
ചിറകുകൾ: 185 അടി.
ഉയരം: 40 അടി 8 ഇഞ്ച്.
വിംഗ് ഏരിയ: 4,000 ചതുരശ്ര അടി.
ശൂന്യമായ ഭാരം: 185,000 പൗണ്ട്.
ലോഡ് ചെയ്ത ഭാരം: 265,000 പൗണ്ട്.
ക്രൂ: 5 (പൈലറ്റ്, കോപൈലറ്റ്, റഡാർ നാവിഗേറ്റർ (ബോംബാർഡിയർ), നാവിഗേറ്റർ, ഇലക്ട്രോണിക് വാർഫെയർ ഓഫീസർ)
പ്രകടനം
പവർ പ്ലാന്റ്: 8 × പ്രാറ്റ് & വിറ്റ്നി TF33-P-3/103 ടർബോഫാൻ
കോംബാറ്റ് റേഡിയസ്: 4,480 മൈൽ
പരമാവധി വേഗത: 650 mph
പറക്കല്‍: 50,000 അടി.
ആയുധങ്ങള്‍
തോക്കുകൾ: 1 × 20 mm M61 വൾക്കൻ പീരങ്കി (റിമോട്ട് നിയന്ത്രിത ടെയിൽ ടററ്റ്)
ബോംബുകൾ/മിസൈലുകൾ: 60,000 പൗണ്ട്. നിരവധി കോൺഫിഗറേഷനുകളിലുള്ള ബോംബുകൾ, മിസൈലുകൾ തുടങ്ങിയവ
Last Updated Oct 10, 2023, 3:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]