മുംബൈ: സംഘർഷഭരിതമായ സ്ഥിതിഗതികൾ നിലനിൽക്കുന്ന ഇസ്രയേലിൽ കുടുങ്ങിയ നടി നുസ്രത് ബറൂച്ച തിരികെ ഇന്ത്യയിലെത്തി. ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണ് നടി ഇസ്രയേലിൽ എത്തിയത്. ഇതിനിടയിലാണ് ഇസ്രയേലിൽ ഹമാസിന്റെ ആക്രമണം നടന്നത്.
നുസ്രത് ഇന്ത്യയിൽ തിരിച്ചെത്തിയ വിവരം അവരുടെ ടീം സ്ഥിരീകരിച്ചു. നടി മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തുവരുന്ന വീഡിയോ പി.ടി.ഐ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ശനിയാഴ്ച നടിക്കും ടീമിനും തമ്മിൽ ബന്ധപ്പെടാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഞായറാഴ്ചയാണ് ഇവർ പിന്നീട് ആശയവിനിമയം നടത്തിയത്. ഇസ്രയേലിൽ നിന്ന് നേരിട്ട് വിമാനം ലഭിക്കാത്തതിനാൽ കണക്ടിംഗ് ഫ്ലൈറ്റിലാണ്
നുസ്രത്ത് രാജ്യത്ത് എത്തിയത്.
അകേലി എന്ന ചിത്രത്തിന്റെ പ്രദർശനത്തിന്റെ ഭാഗമായാണ് ഇസ്രയേലിൽ നടക്കുന്ന ഹൈഫ ചലച്ചിത്രമേളയിൽ നുസ്രത് എത്തിയത്. ഇസ്രയേലി താരമായ സാഹി ഹലേവിയാണ് ചിത്രത്തിൽ നായകനായെത്തിയത്. മിഡിൽ ഈസ്റ്റിലെ യുദ്ധമേഖലയിൽ കുടുങ്ങിയ ഒരു സാധാരണ പെൺകുട്ടിയുടെ പ്രതിരോധവും ജീവിതത്തിനായുള്ള പോരാട്ടവുമാണ് ഈ ചിത്രം പറയുന്നത്.
ഇസ്രയേൽ-ഗാസ യുദ്ധസാഹചര്യത്തിൽ അതീവ ആശങ്കയിലാണ് ഇസ്രയേലിലെ മലയാളികളടക്കമുള്ള പ്രവാസികൾ. ഹമാസ് ആക്രമണം ആവർത്തിക്കുന്നതിനിടെ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ജനതയുള്ളത്. ശനിയാഴ്ച രാവിലെ ആറരയോടെ ആയിരുന്നു ഹമാസ് ഇസ്രയേലിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്താനാരംഭിച്ചത്. ഇസ്രയേലിന്റെ കനത്ത പ്രതിരോധസംവിധാനങ്ങൾ മറികടന്ന് കര, കടൽ, ആകാശമാർഗങ്ങളിലൂടെ മോട്ടോർബൈക്കുകളും പിക്കപ്പുകളും പാരാഗ്ലൈഡുകളും ഉപയോഗിച്ചായിരുന്നു നുഴഞ്ഞുകയറ്റം.
Content Highlights: israel palestine conflict, nushrratt bharuccha landed in mumbai after being stranded in israel
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]