
കൊച്ചി> കളമശേരി ഇലക്ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലിൽ നാലുപേർ മരിക്കാനിടയായ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുമെന്നും വീഴ്ച കണ്ടെത്തിയാൽ കർശനനടപടി ഉണ്ടാകുമെന്നും കലക്ടർ ജാഫർ മാലിക് പറഞ്ഞു. അഞ്ചുദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ്, ലേബർ, ജിയോളജി, റവന്യു, ഇൻഡസ്ട്രി വിഭാഗങ്ങളെ ചുമതലപ്പെടുത്തിയതായും അപകടസ്ഥലം സന്ദർശിച്ചശേഷം കലക്ടർ പറഞ്ഞു. ഇവിടെ നടന്നുവരുന്ന എല്ലാ നിർമാണപ്രവർത്തനങ്ങളും നിർത്താനും കലക്ടർ ഉത്തരവിട്ടു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം എംബാം ചെയ്ത്, മരിച്ചവരുടെ സ്വദേശമായ കൊൽക്കത്തയിൽ എത്തിക്കാൻ ജില്ലാ ലേബർ ഓഫീസർ വി കെ നവാസിനെ കലക്ടർ ചുമതലപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ആഴമുള്ള കുഴിക്കായി മണ്ണെടുക്കുന്നതിനിടെ മുകളിൽനിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികൾക്കു മേലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ രണ്ടുപേരെ പുറത്തെടുത്തിരുന്നു. പിന്നീട് തിരച്ചിലിനിടെ നാലുപേരെ കൂടി പുറത്തെത്തിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഇവർ മരിക്കുകയായിരുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]