
ബർമിങ്ഹാം
ലക്ഷ്യ സെൻ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സെമിയിൽ. ക്വാർട്ടറിൽ ചൈനീസ് എതിരാളി ഗുവാങ് സു പിന്മാറിയതോടെയാണ് ലക്ഷ്യ മുന്നേറിയത്. വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളിയും കൂട്ടുകാരി ഗായത്രി ഗോപിചന്ദും സെമിയിൽ എത്തി. ലോക വെള്ളിമെഡൽ ജേതാക്കളായ ദക്ഷിണകൊറിയയുടെ ലീ സൊഹീ–-ഷിൻ സെങ്ചാൻ സഖ്യത്തെ 14-–-21, 22-–-20, 21-–-15 എന്ന സ്കോറിന് വീഴ്ത്തി. കണ്ണൂർ സ്വദേശിയാണ് ട്രീസ. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സ്വാതിക്സായിരാജ് രെങ്കിറെഡ്ഡി–-ചിരാഗ് ഷെട്ടി സഖ്യം പുറത്തായി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]