
കൊച്ചി
അമൃത ആശുപത്രിയിൽ നടന്ന അപൂർവ ശസ്ത്രക്രിയയിലൂടെ തൃശൂർ സ്വദേശിനി പ്രഭയുടെ (56) മസ്തിഷ്കത്തിലെ രക്തധമനി പുനർനിർമിച്ചു. ഫ്ലോ ഡൈവർട്ടർ ഡിവൈസ് ഉപയോഗിച്ച് കേരളത്തിൽ നടന്ന ആദ്യ ശസ്ത്രക്രിയയാണിത്. മൂന്നുമാസംമുമ്പ് പ്രഭ മനോഹരന്റെ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. തിമിര ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച വീണ്ടെടുക്കാനായില്ല. തുടർന്ന് നടത്തിയ എംആർഐ സ്കാനിൽ പിറ്റ്യൂട്ടറി ഗ്രന്ഥിക്കുസമീപത്തുണ്ടായ ട്യൂമർ തലച്ചോറിലേക്കും കണ്ണുകളിലേക്കും രക്തമെത്തിക്കുന്ന ധമനിയെ ബാധിച്ചുതുടങ്ങിയതാണ് കാഴ്ച ഭാഗികമായി നഷ്ടപ്പെടാൻ കാരണമെന്ന് കണ്ടെത്തി. ട്യൂമർ നീക്കാൻ നേരത്തേ ശസ്ത്രക്രിയ നടത്തിയെങ്കിലും അവസ്ഥ മോശമായതിനെ തുടർന്ന് എൻഡോവാസ്കുലർ ചികിത്സയ്ക്ക് അമ-ൃതയിൽ പ്രവേശിപ്പിച്ചു. രോഗിയിൽ ആന്തരിക കരോട്ടിഡ് ധമനിയുടെ പുനർനിർമാണത്തിനാണ് എൻഡോവാസ്കുലർ ചികിത്സ നടത്തിയത്. രക്തസ്രാവം ഒഴിവാക്കാൻ രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഏജന്റുകൾ ഉപയോഗിച്ചിരുന്നില്ല.
ഇക്കാരണത്താൽ ശസ്ത്രക്രിയ വെല്ലുവിളിയായിരുന്നുവെന്ന് ന്യൂറോ സർജറി വിഭാഗം അസോസിയറ്റ് പ്രൊഫസർ ഡോ. എൻ ആർ ശ്രീഹരി പറഞ്ഞു.
ന്യൂറോ എൻഡോവാസ്കുലർ, ന്യൂറോ എൻഡോസ്കോപ്പി, ഇഎൻടി, ന്യൂറോ, അനസ്തേഷ്യ ടീമുകൾ ചേർന്ന് ഒന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ധമനി പുനർനിർമിച്ചത്. ന്യൂറോ സർജറി വിഭാഗം അസോസിയറ്റ് പ്രൊഫസർ ഡോ. എ ആർ ശ്രീഹരി, ന്യൂറോ എൻഡോസ്കോപ്പി വിഭാഗത്തിലെ ഡോ. ആര് അയ്യാദുരൈ, ഇഎൻടി സർജൻ ഡോ. ഉണ്ണിക്കൃഷ്ണൻമേനോന്, ന്യൂറോ സർജറിയിലെ ഡോ. സജേഷ് കെ മേനോൻ, ഡോ. മാത്യു ജോർജ്, ഡോ. എൽദോ ഐസക്, ഡോ. എസ് ഗോകുൽദാസ് എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
രോഗിയെ 48 മണിക്കൂർ ഐസിയുവിൽ നിരീക്ഷണത്തിന് വിധേയയാക്കി. മൂന്നാംദിവസം പ്രഭ ആശുപത്രി വിട്ടു. രക്തക്കുഴൽ പൂർണമായി പ്രവർത്തനക്ഷമമായതിനുശേഷം ക്യാൻസർ ചികിത്സ ആവശ്യമാണ്. ഇതിനുശേഷം പ്രഭയ്ക്ക് സാധാരണജീവിതത്തിലേക്ക് മടങ്ങാം.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]