ഈജിപ്തിലെ ഗീസ പ്രവിശ്യയിൽ ഉണ്ടായ ദാരുണമായ ട്രെയിൻ അപകടത്തിൽ ഏഴുപേർ ജീവവെടിയുകയും 100 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്യതലസ്ഥാനമായ കയ്റോയുടെ ഉൾപ്രദേശത്തുള്ള അൽ-അയ്യാത്ത് ജില്ലയിലാണ് ഈ വലിയ അപകടം സംഭവിച്ചത്.
ഗീസയിൽ നിന്ന് ഫയൂമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ട്രെയിൻ, കയ്റോയിൽ നിന്ന് പുറപ്പെട്ട മറ്റൊരു ട്രെയിനിന്റെ പിന്നിലേക്ക് അതിവേഗം ഇടിച്ചുകയറുകയായിരുന്നു.
ശക്തമായ ഇടിയുടെ ആഘാതത്തിൽ ട്രെയിനുകൾ പാളം തെറ്റുകയും, നാല് ബോഗികൾ പൂർണ്ണമായി തകരുകയും ചെയ്തു എന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. അപകടവിവരമറിഞ്ഞ ഉടൻ തന്നെ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തകരും ദുരന്തനിവാരണ സേനയും എത്തിച്ചേർന്നു.
തകർന്ന ബോഗികൾ ഉയർത്താൻ ആവശ്യമായ ക്രെയിനുകളും സ്ഥലത്ത് സജ്ജീകരിച്ചിട്ടുണ്ട്. ട്രാക്കിലെ തടസ്സങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ട്രെയിൻ ഗതാഗതം എത്രയും വേഗം സാധാരണ നിലയിലാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. മുന്നെയും സമാനമായ അപകടങ്ങൾ ഈ പ്രദേശത്തുണ്ടായിട്ടുണ്ട്.
2025 സെപ്റ്റംബറിലും അൽ-അയ്യാത്ത് ജില്ലയിൽ രണ്ട് ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് സമാനമായ രീതിയിൽ അപകടം സംഭവിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

