ഇന്ത്യയിൽ ഒരു വർഷം പൂർത്തിയാക്കി മടങ്ങുന്ന വേളയിൽ, രാജ്യത്തെക്കുറിച്ചുള്ള തന്റെ സവിശേഷമായ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ച് വിദേശ സഞ്ചാരിയായ ലൂക്കാസ്. ദില്ലി വിമാനത്താവളത്തിൽ വെച്ച് ചിത്രീകരിച്ച് പുറത്തുവിട്ട
വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ മനസ്സുതുറന്നത്. ഇന്ത്യയിലെ ജീവിതം തന്നിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും താൻ പഠിച്ച പാഠങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘ഒരു സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ മനുഷ്യരാണ്’ എന്ന ലൂക്കാസിന്റെ വാക്കുകൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. തുടക്കത്തിലെ പ്രതിസന്ധികളും പൊരുത്തപ്പെടലും
രാജ്യത്ത് കാലുകുത്തിയ ആദ്യ നാളുകളിൽ കടുത്ത ചൂടും അസഹനീയമായ ഗതാഗതക്കുരുക്കും തന്നെ ഏറെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് ലൂക്കാസ് ഓർത്തെടുക്കുന്നു.
എന്നാൽ, അത്തരം സാഹചര്യങ്ങളുമായി ഇണങ്ങിേച്ചരാൻ അധികകാലം വേണ്ടിവന്നില്ല. ക്രമേണ ഇവിടുത്തെ ജീവിതരീതികളും സംസ്കാര വൈവിധ്യങ്ങളും കൃത്യമായി മനസ്സിലാക്കാൻ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
സന്തോഷവും ദേഷ്യവും സങ്കടവും ഒരുപോലെ അനുഭവിച്ചറിയാൻ സാധിക്കുന്ന അപൂർവ്വ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഒരേ തെരുവിൽ, ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ തികച്ചും വ്യത്യസ്തമായ വൈകാരിക അനുഭവങ്ങൾ ഇവിടെ നിന്നും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾ തങ്ങളുടെ ഭക്ഷണവും വീടുകളും സംസ്കാരവും തനിക്ക് തുറന്നുനൽകിയെന്നും, ഈ ഊഷ്മളമായ അനുഭവങ്ങളാണ് ഇന്ത്യയിലെ വാസം അവിസ്മരണീയമാക്കിയതെന്നും ലൂക്കാസ് അഭിപ്രായപ്പെട്ടു. ജീവിതവീക്ഷണത്തിലെ മാറ്റം
തുടക്കത്തിൽ കാഴ്ചകളിലെ സൗന്ദര്യത്തിനായിരുന്നു താൻ മുൻഗണന നൽകിയിരുന്നതെങ്കിൽ, പിന്നീട് കാര്യങ്ങൾ മനസ്സിന് നൽകുന്ന സന്തോഷത്തെക്കുറിച്ചുള്ള ചിന്തകളിലേക്ക് വഴിമാറിയെന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യയിൽ നിന്നും ലഭിച്ച ഏറ്റവും വിലപ്പെട്ട പാഠങ്ങളിലൊന്നായാണ് അദ്ദേഹം ഇതിനെ കാണുന്നത്.
ഒരു രാജ്യത്തെ നാം ഓർത്തിരിക്കുന്നത് അവിടുത്തെ മനോഹരമായ സ്ഥലങ്ങളുടെ പേരിലല്ല, മറിച്ച് അവിടെ വെച്ച് പരിചയപ്പെട്ട മനുഷ്യരുടെയും അവരോടൊപ്പം ചെലവഴിച്ച അവിസ്മരണീയ നിമിഷങ്ങളുടെയും പേരിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയോടുള്ള സ്നേഹവും നന്ദിയും അറിയിച്ച ലൂക്കാസ്, ഭാവിയിൽ വീണ്ടും ഈ രാജ്യം സന്ദർശിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് യാത്രയാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

