തിരുവനന്തപുരം: പാങ്ങപ്പാറയിൽ നടന്ന അഭിരാമിന്റെ കൊലപാതക കേസിൽ ഒന്നാം പ്രതിയായ ഉമർ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ ഒരിക്കലും ഈ സ്ഥലത്ത് വന്നിട്ടില്ലെന്നും അഭിറാമിനെ മുൻപരിചയമില്ലെന്നുമാണ് പ്രതി പ്രതികരിച്ചത്.
തെളിവെടുപ്പിനിടെ പ്രതി പൊട്ടിക്കരയുകയും താൻ ചെയ്യാത്ത കുറ്റത്തിനാണ് തന്നെ പ്രതിയാക്കിയതെന്ന് ആവർത്തിക്കുകയും ചെയ്തു. എന്നാൽ പ്രതിയുടെ ഈ കണ്ണീരും നാടകീയ രംഗങ്ങളും നിയമനടപടികളിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷപ്പെടാനുള്ള ബോധപൂർവ്വമായ നീക്കമായാണ് അധികൃതർ വിലയിരുത്തുന്നത്.
കൊലപാതകത്തിന് ശേഷം കേസിലെ മുഖ്യപ്രതിയായ 17കാരനും രണ്ടാം പ്രതി ഉമറും കൃത്യമായ നിയമോപദേശം ലഭിച്ച ശേഷമാണ് പ്രവർത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ കേസിന്റെ വഴിതിരിച്ചുവിടുന്നതിനായി പ്രതികൾ തുടർച്ചയായി വ്യാജമൊഴികളാണ് നൽകിയിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

