വാഷിങ്ടൻ∙ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിടേണ്ടിവന്ന കനത്ത തിരിച്ചടിയെ തുടർന്ന് ഭരണതലത്തിൽ അഴിച്ചുപണി. സൂസി വൈൽസിനെ ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് നീക്കി.
പകരം ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായിരുന്ന സ്റ്റീഫൻ മില്ലറെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. ട്രൂത്ത് സോഷ്യലിലൂടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവിട്ടത്.
‘ട്രംപ് ഭരണകൂടത്തിലെ നിലവിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും എന്റെ ഏറ്റവും വിശ്വസ്തനായ ഉപദേശകരിൽ ഒരാളവുമായ സ്റ്റീഫൻ മില്ലർ നവംബർ 9 മുതൽ ചീഫ് ഓഫ് സ്റ്റാഫായി പ്രവർത്തിക്കുമെന്ന് സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തിയ സൂസി വൈൽസ് ട്രംപ് പൊളിറ്റിക്കൽ ഓപ്പറേഷന്റെ ഭാഗമാകും.
അവരുടെ സേവനങ്ങൾക്ക് നന്ദി പറയുന്നു.’–ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ട്രംപിന്റെ വാക്കുകൾക്ക് സൂസി വൈൽസും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഭരണകൂടത്തിൽ വലിയ മാറ്റങ്ങൾ വരുമെന്ന സൂചനകൾ ശരിവെച്ചാണ് ഈ നടപടി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നും വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആരാണ് സ്റ്റീഫൻ മില്ലർ?
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഏറ്റവും കൂടുതൽ കാലം ഉറച്ചുനിന്ന വിശ്വസ്തരിൽ പ്രമുഖനാണ് സ്റ്റീഫൻ മില്ലർ. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് അദ്ദേഹം ട്രംപിന്റെ ടീമിനൊപ്പം ചേരുന്നത്.
പ്രസംഗങ്ങൾ തയ്യാറാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചുമതല. നിലവിൽ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ട്രംപിന്റെ കുടിയേറ്റ നയങ്ങളുടെ മുഖ്യ ചുമതലക്കാരൻ കൂടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

