കേരളത്തിലെ മന്ത്രിമാരിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് ഗതാഗതമന്ത്രി സി.പി. ജോൺ.
മന്ത്രിക്ക് വാഹനം അനുവദിക്കുമ്പോൾത്തന്നെ ആ കാർ 3,30,499 കിലോമീറ്റർ ഓടിയിരുന്നുവെന്നു ടൂറിസം വകുപ്പ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. മറ്റു മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ കണക്കുകൾ ഇങ്ങനെയാണ്: മന്ത്രിമാരായ അനൂപ് ജേക്കബ്, കെ.എം.
ഷാജി, ഒ.ജെ. ജനീഷ് എന്നിവർക്കു രണ്ട് ലക്ഷം കിലോമീറ്ററിലധികം ഓടിയ കാറുകളാണ് നൽകിയത്.
കൂടാതെ, മന്ത്രിമാരായ സണ്ണി ജോസഫ്, മോൻസ് ജോസഫ്, എ.പി. അനിൽകുമാർ, എൻ.
ഷംസുദ്ദീൻ, എം. ലിജു, പി.കെ.
ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ, കെ.എ.
തുളസി എന്നിവർക്ക് ഒരു ലക്ഷം കിലോമീറ്റർ ഓടിയ കാറുകളാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം, മന്ത്രിമാരിൽ ഏറ്റവും കുറഞ്ഞ ദൂരം ഓടിയ കാർ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയാണ്.
വാഹനം കൈമാറിയ സമയത്ത് ഈ കാർ 4,300 കിലോമീറ്റർ മാത്രമാണ് പിന്നിട്ടിരുന്നത്. ഇതിനുപുറമേ 1.66 ലക്ഷം കിലോമീറ്റർ ഓടിയ മറ്റൊരു വാഹനംകൂടി മുഖ്യമന്ത്രിക്കു നൽകിയിട്ടുണ്ട്.
ഓരോ മന്ത്രിക്കും ടൂറിസം വകുപ്പ് ഓരോ കാർ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനുപുറമേ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അഞ്ചും ടൂറിസം മന്ത്രിയുടെ ഓഫിസിലേക്കു രണ്ടും കാറുകൾ കൂടി നൽകിയിട്ടുണ്ടെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

