തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിഎസ്സി ചെയർമാനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയേറുന്നു.
ക്രൈം ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിലും സെക്രട്ടറിയും മറ്റ് അംഗങ്ങളും നൽകിയ മൊഴികളിലുമാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവരുന്നത്. നിയമോപദേശം ലഭിച്ചതിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പരീക്ഷാ ചോദ്യപേപ്പർ തയ്യാറാക്കുന്ന പാനൽ രൂപീകരിക്കുന്നതിലും എഴുത്തുപരീക്ഷയുടെ മൂല്യനിർണ്ണയത്തിന് നിയോഗിക്കപ്പെടുന്നവരെ തീരുമാനിക്കുന്നതിലും ചെയർമാന് നേരിട്ട് പങ്കുണ്ടെന്ന മൊഴികളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൂടാതെ, പ്രധാനപ്പെട്ട
പല തീരുമാനങ്ങളും സെക്രട്ടറിയെപ്പോലും അറിയിക്കാതെ എം.ആർ. ബൈജു ഏകപക്ഷീയമായി കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ അഡീഷണൽ സെക്രട്ടറി ആർ. ഹരി, ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സതീഷിനെതിരെ മൊഴി നൽകിയപ്പോൾ, സതീഷ് തനിക്ക് കമ്പ്യൂട്ടർ പരിജ്ഞാനമില്ലെന്ന് അവകാശപ്പെടുകയായിരുന്നു.
എന്നാൽ, പത്ത് ചോദ്യങ്ങൾ ബോധപൂർവ്വം മൂല്യനിർണ്ണയം നടത്തിയില്ലെന്നും, ഇത് സാങ്കേതിക പിഴവല്ലെന്നും പിഎസ്സി ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ചെയർമാനും അറസ്റ്റിലായ ആർ.
ഹരിയും തമ്മിലുള്ള ബന്ധം അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നേരത്തെ പദ്ധതിയിട്ടിരുന്നുവെങ്കിലും, ഔദ്യോഗിക തിരക്കുകളും ഹൈക്കോടതിയുടെ അന്തിമവിധിക്കായുള്ള കാത്തിരിപ്പും ചൂണ്ടിക്കാട്ടി ചെയർമാൻ വിട്ടുനിൽക്കുകയായിരുന്നു.
വരും ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യലിനായി ചെയർമാന് നോട്ടീസ് നൽകുമെന്നും, തുടർന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു. മുൻ ഗവർണ്ണറുടെ പുറത്താക്കൽ ശുപാർശയും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പും നിലനിൽക്കെയാണ് കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

