ജറുസലം രാഷ്ട്രീയത്തിൽ വഴിമാറുന്നു. ഇസ്രയേലിൽ യാഷർ പാർട്ടി ചെയർമാൻ ഗാദി ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ച് അറബ് പാർട്ടി സഖ്യം രംഗത്തെത്തി.
വരുന്ന വ്യാഴാഴ്ചയാണ് ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി പിന്തുണയ്ക്കുമെന്ന് ഈ കക്ഷികൾ വ്യക്തമാക്കിയത്. രാജ്യത്ത് പുതിയ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായ് നടത്തുന്ന നിർണായക ചർച്ചകളിൽ ഐസൻകോട്ടിന്റെ പേര് പ്രധാനമന്ത്രി പദത്തിലേക്ക് മുന്നോട്ടുവെക്കുമെന്ന് അറബ് പാർട്ടികൾ അറിയിച്ചു.
നിലവിലെ കാവൽ പ്രധാനമന്ത്രിയും ലിക്കുഡ് പാർട്ടി നേതാവുമായ ബെന്യാമിൻ നെതന്യാഹുവിന് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് ഈ നീക്കം സൃഷ്ടിച്ചിരിക്കുന്നത്. അറബ് പാർട്ടിയിലെ മുഴുവൻ എം.പിമാരുടെയും വോട്ടുകൾ ഏകീകരിച്ചാൽ, ആകെ 120 അംഗങ്ങളുള്ള പാർലമെന്റിൽ 67 അംഗങ്ങളുടെ വ്യക്തമായ പിന്തുണ ഐസൻകോട്ടിന് ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ പിന്തുണ ലഭിക്കുകയാണെങ്കിൽ നെതന്യാഹുവിനെ പിന്തള്ളി പ്രധാനമന്ത്രി കസേര പിടിച്ചെടുക്കാൻ ഐസൻകോട്ടിന് എളുപ്പമാകും. നിലവിൽ അറബ് പാർട്ടികൾക്ക് 19 സീറ്റുകളാണുള്ളത്.
നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകളും, യാഷർ പാർട്ടി നയിക്കുന്ന മുന്നണിക്ക് 48 സീറ്റുകളുമാണ് ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

