തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഷിയായ അഭിരാമിനെ(17) കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിതിരിവ്. കേസിലെ രണ്ടാം പ്രതിയായ ഉമർ മുഫ്തറിന്റെ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഈ കൊലപാതകത്തെക്കുറിച്ച് യുവതിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്നും തെളിവുകൾ നശിപ്പിക്കുന്നതിൽ പങ്കാളിയായെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉമറിനെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ മറ്റൊടയാളുടെ പങ്കാളിത്തം പുറത്തുവന്നത്.
കുറ്റകൃത്യം നടന്നതിന് തൊട്ടുപിന്നാലെ, സംഭവസ്ഥലത്തു വെച്ചുതന്നെ ഉമർ തന്റെ മറ്റൊരു സുഹൃത്തിനെ സഹായത്തിനായി ഫോണിൽ ബന്ധപ്പെട്ടിരുന്നുതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അഭിരാമിനെ അതിക്രൂരമായാണ് പ്രതികൾ അപായപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
കുട്ടിയുടെ തല, കഴുത്ത്, കണ്ണ്, നെഞ്ച് എന്നിവിടങ്ങളിൽ ഗുരുതരമായി ക്ഷതമേറ്റതിന്റെ പാടുകൾ പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ക്രൂരമർദനത്തിന് ഇരയാക്കിയ ശേഷം കൈകൾ കൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച വൈകിട്ടോടെ ശ്രീകാര്യം പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിലാണ് എം.ഡി.അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ കേസിൽ ഒന്നാം പ്രതിയായ 17 വയസ്സുകാരനെ പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിൽ പ്രവേപ്പിച്ചിരിക്കുകയാണ്.
കൂടാതെ രണ്ടാം പ്രതി ഉമർ മുഫ്തർ, മൂന്നാം പ്രതി ആനന്ദ എന്നിവർ നിലവിൽ റിമാൻഡിലാണ്. ഞായറാഴ്ച വൈകിട്ട് ഒരു മണിക്കൂറിലേറെ നീണ്ട
ക്രൂരമായ മർദനത്തിനൊടുവിലാണ് അഭിരാമിനെ പ്രതികൾ ഇല്ലായ്മ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കല്ല് ഉപയോഗിച്ച് ആക്രമിച്ചതിന്റെ ഗുരുതര മുറിവുകൾ തലയിലും കണ്ണിലും ചെവിയുടെ ഭാഗങ്ങളിലുമുണ്ട്.
അതിക്രമത്തിനിടയിൽ ജീവനുവേണ്ടി ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ പ്രതികൾ ഓടിച്ചിട്ട് പിടികൂടി നിലത്തുവച്ച് ക്രൂരമായി ചവിട്ടുകയായിരുന്നു. കുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു.
കുഴഞ്ഞുവീണ അഭിരാമിന്റെ വായിൽ തുണി തിരുകിയ ശേഷമാണ് പ്രതികൾ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

