മുംബൈയിലെ ഡോംബിവലിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒക്ടോബർ 9 നായിരുന്നു സംഭവം.
മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രഭു കാരകാഡേ തന്റെ ഉറ്റസുഹൃത്തായ വിശാലിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ വിശാൽ മരണപ്പെട്ടുവെന്ന് ഉറപ്പായതോടെ പരിഭ്രാന്തനായ പ്രതി, വീടിന്റെ ഉടമസ്ഥന്റെ സഹായം തേടുകയായിരുന്നു.
തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം ചാക്കിൽ കെട്ടി മലയിടുക്കിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. എന്നാൽ, കുറ്റകൃത്യം നടത്തി വീട്ടിലെത്തിയതിനു ശേഷം പ്രഭുവിന് സമാധാനത്തോടെ ഉറങ്ങാൻ സാധിച്ചിരുന്നില്ല.
താൻ കൊലപ്പെടുത്തിയ സുഹൃത്ത് നിരന്തരം സ്വപ്നത്തിൽ വരാൻ തുടങ്ങിയതോടെ കഴിഞ്ഞ 20 ദിവസമായി ഇയാൾക്ക് ഉറക്കം നഷ്ടപ്പെടുകയായിരുന്നു. മാനസിക സംഘർഷം താങ്ങാനാവാതെ വന്നതോടെയാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചത്.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ പ്രതിയെ സഹായിച്ച വീടിന്റെ ഉടമസ്ഥനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

