ആലപ്പുഴയിൽ തോടിലൂടെ വേഗത്തിൽ വള്ളം ഓടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വ്യക്തി മരണപ്പെട്ടു.
വെളിയനാട് വടക്കേപറമ്പിൽ ജോസുകുട്ടി (60) ആണ് അന്തരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്.
വള്ളം വേഗത്തിൽ ഓടിച്ചതുമായി ബന്ധപ്പെട്ട വാക്കേറ്റവും സംഘർഷവും അക്രമത്തിൽ കലാശിക്കുകയായിരുന്നു.
ഈ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകി വരികയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മരണം സംഭവിക്കുകയായിരുന്നു.
മരണത്തെ തുടർന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

