തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടും ബന്ധപ്പെട്ട നിയമനം റദ്ദാക്കാൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) തയ്യാറായിട്ടില്ല.
വിവാദമായ പഴയ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ നിയമനം നേടിയ അരുൺ ജെ പ്രതാപ് ഇപ്പോഴും അതേ തസ്തികയിൽ തുടരുകയാണ്. ക്രമക്കേടുകൾ സ്ഥിരീകരിച്ചിട്ടുള്ള ലിസ്റ്റിൽ നിന്നുള്ള നിയമനം റദ്ദാക്കുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക ഇടപെടലുകൾ ഉണ്ടായിട്ടില്ല.
അതേസമയം, പുതിയതായി നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്യാംകൃഷ്ണന് ഇതുവരെ അഡ്വൈസ് മെമ്മോ അയക്കാൻ അധികൃതർ തയാറായിട്ടില്ല. വിഷയത്തിൽ ഔദ്യോഗികമായി നിയമോപദേശം തേടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പിഎസ്സിയുടെ നിലപാട്.
മുൻ റാങ്ക് ലിസ്റ്റ് പൂർണ്ണമായി പിൻവലിച്ച ശേഷമാണ് പുതിയ നടപടികൾ വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

