വിദേശത്തുനിന്നും യാത്ര കഴിഞ്ഞ് തിരിച്ചെത്തി മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ലുധിയാനയിൽ ഞെട്ടിക്കുന്ന കൊലപാതകം. പരപുരുഷ ബന്ധം സംശയിച്ചാണ് ഭർത്താവ് ഭാര്യയെ ദാരുണമായി കൊലപ്പെടുത്തിയത്.
ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തി ദിവസങ്ങൾക്കകമാണ് ലുധിയാന പഖോവാൽ റോഡിലെ വികാസ് നഗറിലുള്ള വസതിയിൽ ഈ ക്രൂരകൃത്യം അരങ്ങേറിയത്. വീടിന്റെ കിടപ്പുമുറിയിൽ കമാൽദീപ് കൗറിനെ(49) ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് മകൻ ഗഗൻദീപ് സിങ് പറയുന്നതിങ്ങനെ: “ശനിയാഴ്ച വൈകിട്ട് 4:30 നും 5 നും ഇടയിൽ പിതാവ് രവീന്ദർ സിങ് തന്നെ പുറത്തേക്ക് അയച്ചുവെന്നും തിരിച്ചെത്തിയപ്പോൾ കണ്ടത് ശരീരമാസകലം കുത്തേറ്റ മുറിവുകളോടെ രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയാണെന്നും” അദ്ദേഹം വ്യക്തമാക്കി. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
തുടർന്ന് സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറു മാസമായി മാതാപിതാക്കൾ ഓസ്ട്രേലിയയിലായിരുന്നുവെന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലുധിയാനയിൽ തിരിച്ചെത്തിയതെന്നും ഗഗൻദീപ് സിങ് കൂട്ടിച്ചേർത്തു.
കമാൽദീപ് കൗറിന് മറ്റാരുമായോ അവിഹിത ബന്ധമുണ്ടെന്ന് പിതാവ് സംശയിച്ചിരുന്നുവെന്നും ഇത് ഇരുവരും തമ്മിൽ നിരന്തര കലഹത്തിന് കാരണമായിരുന്നെന്നും മകൻ വ്യക്തമാക്കി. കിടപ്പുമുറിയിൽ അമ്മ ചോരവാർന്ന് ജീവനറ്റുകിടക്കുമ്പോൾ, തെളിവ് നശിപ്പിക്കാനായി അച്ഛൻ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കഴുകി ഒളിപ്പിച്ചുവച്ചതായും ഗഗൻദീപ് ആരോപിച്ചു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കമാൽദീപ് കൗറിന്റെ മുതുകിലും വയറിലുമാണ് ആഴത്തിൽ കുത്തേറ്റതെന്നും പ്രധാന രക്തക്കുഴലുകൾ മുറിഞ്ഞുപോയതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്നും സ്റ്റേഷൻ ഓഫീസർ ഗുർമുഖ് സിങ് അറിയിച്ചു.
ഭർത്താവ് രവീന്ദർ സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ദമ്പതികൾ തമ്മിലുണ്ടായിരുന്ന തർക്കങ്ങളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

