പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങി രണ്ടര വയസുകാരന് ദാരുണ അന്ത്യം. കോട്ടത്തറ സ്വദേശികളായ മണികണ്ഠന്-ധനഭാഗ്യം ദമ്പതികളുടെ മകന് ലിദിക് ആണ് മരണമടഞ്ഞത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഓണ്‍ ചെയ്ത നിലയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗിയര്‍ മറ്റൊരു കുട്ടി യാദൃശ്ചികമായി മാറ്റിയതാണ് ദാരുണമായ അപകടത്തിന് ഇടയാക്കിയത്. ഗിയര്‍ മാറിയതിനെത്തുടര്‍ന്ന് വാഹനം പെട്ടെന്ന് മുന്നോട്ടുനീങ്ങുകയായിരുന്നു.
ഈ സമയം വാഹനമിടിക്കാതിരിക്കാന്‍ പിതാവ് പരമാവധി ശ്രമിച്ചെങ്കിലും, മുന്നോട്ടു നീങ്ങിയ ഓട്ടോ ഇടിച്ച് കുട്ടിക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

