തിരുവനന്തപുര: പൊതുമേഖലാ എണ്ണക്കമ്പനികളിൽ നിന്ന് ബൾക്ക് പർച്ചേസ് വിഭാഗത്തിൽ ഇന്ധനം വാങ്ങുന്ന കെ.എസ്.ആർ.ടി.സിക്ക് വില കുത്തനെ വർദ്ധിപ്പിച്ചതിനെതിരേ കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. 2022 ഫെബ്രുവരി 18ന് മാർക്കറ്റ് വിലയേക്കാൾ 4.41 രൂപ അധിക നിരക്കിലും മാർച്ച് 16 മുതൽ നിലവിലെ മാർക്കറ്റ് വിലയെക്കാൾ 27.88 രൂപയുടെ വ്യത്യാസത്തിലുമാണ് എണ്ണക്കമ്പനികൾ കെ.എസ്.ആർ.ടി.സിക്ക് ഇന്ധനം നൽകുന്നത്. ഇത് നീതി കേടാണെന്നും ലാഭകരമല്ലാത്ത റൂട്ടിൽ പോലും പൊതുജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി സേവനം നടത്തുന്ന കെ.എസ്.ആർ.ടി.സിക്ക് സ്വകാര്യ വാഹനങ്ങൾക്ക് നൽകുന്നതിന്റെ ഇരട്ടി നിരക്കിൽ ഇന്ധനം നൽകുന്നത് നീതീകരിക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു.
കെ.എസ്.ആർ.ടി.സിക്ക് ഒരു ദിവസം 300 മുതൽ 400 വരെ കിലോ ലിറ്റർ ഡീസൽ ആവശ്യമാണ്. ദിവസേനയുള്ള ഷെഡ്യൂൽ ഓപ്പറേറ്റ് ചെയ്യാൻ ഇത്രയും ഡീസൽ ആവശ്യമുള്ളതിനാൽ ബൾക്ക് കൺസ്യൂമറായാണ് കെ.എസ്.ആർ.ടി.സിയെ പെട്രോളിയം കോർപ്പറേഷനുകൾ പരിഗണിക്കുന്നത്. അങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് സ്വന്തമായി കൺസ്യൂമർ പമ്പുകൾ തുറക്കാം. അത്തരത്തിൽ 72 കൺസ്യൂമർ പമ്പുകൾ കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ ഉണ്ട്. ഐ.ഒ.സിയുടെ 66 ഉം എച്ച്.പി.എ.സി.എല്ലിന്റെ അഞ്ചും ബി.പി.സി.എല്ലിന്റെ ഒരു പമ്പുമാണ് കെ.എസ്.ആർ.ടിസിക്കുള്ളത്. ഈ പമ്പുകൾ വഴി ബൾക്ക് പർച്ചേസ് ചെയ്യുന്നതുകൊണ്ട് ഡിസ്കൗണ്ട് നിരക്കിലാണ് ഇത്രയും നാളും ഡീസൽ ലഭിച്ചിരുന്നത്. ഇപ്പോൾ ഡിസ്കൗണ്ട് എടുത്തുമാറ്റി എന്ന് മാത്രമല്ല വിപണി നിരക്കിനേക്കാൽ കൂടുതൽ വില നൽകണം എന്നാണ് എണ്ണകമ്പിനികളുടെ നിർദ്ദേശം.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]